യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത ദേശീയം
യുപി‌എ യോഗം ഇന്ന്
ന്യൂഡല്‍ഹി(ഏജന്‍സി), ബുധന്‍, 20 മെയ് 2009   ( 09:45 IST )
മന്ത്രിസഭാരൂപീകരണത്തിന്‍റെ ഔപചാരിക നടപടികളുടെ ഭാഗമായി യു‌പി‌എ യോഗം ഇന്ന് ഡല്‍‌ഹിയില്‍ ചേരും. മുന്നണി അദ്ധ്യക്ഷ സോണിയാഗാന്ധിയുടെ വസതിയിലാണ് യോഗം. ഇതിന് ശേഷം സര്‍ക്കാര്‍ രൂപീ‍കരിക്കാന്‍ അവകാശവാദമുന്നയിച്ച് കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവായി തെരഞ്ഞെടുക്കപ്പെട്ട ഡോ. മന്‍‌മോഹന്‍ സിംഗ് ഇന്ന് രാഷ്ട്രപതിയെ കാണും

യു‌പി‌എ യുടെ യോഗത്തിന് ശേഷമാകും മന്‍‌മോഹന്‍ സിംഗ് രാഷ്ട്രപതി ഭവനില്‍ എത്തുക. വ്യാഴാഴ്ച മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ചരമവാര്‍ഷിക ദിനമായതിനാല്‍ വെള്ളിയാഴ്ച പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് കരുതുന്നത്.

മന്ത്രിസഭയിലെ വകുപ്പ് വിഭജനവും ഇന്നത്തെ യോഗത്തില്‍ ചര്‍ച്ച ചെയ്തേക്കുമെന്നും സൂചനയുണ്ട്. വ്യക്തമായ മേല്‍ക്കൈ ഉള്ളതിനാല്‍ വകുപ്പുകളുടെ കാര്യത്തില്‍ ഘടകകക്ഷികളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങേണ്ടെന്നാണ് കോണ്‍ഗ്രസിന്‍റെ പൊതുവായ തീരുമാനം.

മന്ത്രിസഭ രൂപീകരിക്കാനായി ബി‌എസ്‌പിയും സമാജ്‌വാദി പാര്‍ട്ടിയും ഇന്നലെ യു‌പി‌എയ്ക്ക് പിന്തുണ വാഗ്ദാനം ചെയ്തിരുന്നു. ഇതോടെ യുപി‌എയുടെ മൊത്തം അംഗബലം 316 ലെത്തും.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
പ്രഭാകരന്‍: ഇന്ത്യ തെളിവ് ആവശ്യപ്പെടും
മൂന്നാം മുന്നണിയ്ക്ക് പ്രസക്തിയില്ല: കുമാരസ്വാമി
ലോക്സഭാ സമ്മേളനം ജൂണ്‍ രണ്ടു മുതല്‍
സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞ 22 ന്
അഗ്നി-II വിജയകരമായി പരീക്ഷിച്ചു
യുപിഎയെ പിന്തുണയ്ക്കാമെന്ന് ബിഎസ്പി
ജ്യോതിഷം
ദിവസഫലം - ഉല്ലാസയാത്രയ്ക്ക്‌ അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
ഷെയ്ക്കിലും ഒരു മല്ലികാ ടച്ച്
കിം കാര്‍ദഷിയാന്‍, മിലി സിറസ്, വിക്ടോറിയ ബെക്കാം, ഡേവിഡ്...
ലാലിനൊപ്പം കമലും രജനിയും
കരീനയുടെ മാതൃസ്നേഹം
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ആഗോള സാമ്പത്തിക വളര്‍ച്ച കൂടുതല്‍ ഇടിയുമെന്ന് അന്താരാഷ്ട്ര നാണയനിധി അഭിപ്രായ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...