യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത ദേശീയം
ഇന്ത്യന്‍ പ്രതിനിധിസംഘം ശ്രീലങ്കയില്‍
ന്യൂഡല്‍ഹി(ഏജന്‍സി), ബുധന്‍, 20 മെയ് 2009   ( 11:32 IST )
ശ്രീലങ്കയിലെ പുതിയ രാഷ്ട്രീയ സാഹചര്യങ്ങളില്‍ ഇന്ത്യന്‍ പ്രതിനിധിസംഘം ഇന്ന് പ്രസിഡന്‍റ് മഹിന്ദ രജ്പക്സെയുമായി കൂടിക്കാഴ്ച നടത്തും. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എംകെ നാരായണന്‍ വിദേശകാര്യസെക്രട്ടറി ശിവശങ്കര്‍ മേനോന്‍ എന്നിവരാണ് രജ്പക്സെയെ സന്ദര്‍ശിക്കുക.

രാജീവ് ഗാന്ധി വധക്കേസ് അവസാനിപ്പിക്കാന്‍ പ്രഭാകരന്‍റെ മരണത്തിന്‍റെ വ്യക്തമായ തെളിവുകള്‍ വേണമെന്ന് ഇന്ത്യ ഇന്നലെ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ഇന്ത്യന്‍ സംഘം രജ്പക്സെയുമായി ചര്‍ച്ച ചെയ്യും.
പുലികള്‍ക്കെതിരായ യുദ്ധം വിജയിച്ചതിന് ശേഷം ആദ്യമായാണ് ഇന്ത്യന്‍ നയതന്ത്രസംഘം രജ്പക്സെയുമായി നേരിട്ട് ചര്‍ച്ച നടത്തുന്നത്.

ലങ്കയ്ക്ക് മൂന്ന് കോടി രൂപയുടെ മരുന്നുകള്‍ നല്‍കുമെന്ന് ഇന്ത്യ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. കൂടുതല്‍ സഹായങ്ങള്‍ നല്‍കുന്ന കാര്യവും ശിവശങ്കര്‍ മേനോനും എംകെ നാരായണനും രജ്പക്സെയുമായി ചര്‍ച്ച ചെയ്യും.

അതേസമയം പ്രശ്നത്തില്‍ ചൈന നടത്തുന്ന മുതലെടുപ്പ് തടയുക എന്ന ലക്‍ഷ്യവും ഇന്ത്യന്‍ സംഘത്തിന്‍റെ ദ്രുതഗതിയിലുള്ള സന്ദര്‍ശനത്തിന് പിന്നിലുണ്ട്.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ഇന്തോനേഷ്യയില്‍ വിമാനം തകര്‍ന്ന് 68 മരണം
യുപി‌എ യോഗം ഇന്ന്
പ്രഭാകരന്‍: ഇന്ത്യ തെളിവ് ആവശ്യപ്പെടും
മൂന്നാം മുന്നണിയ്ക്ക് പ്രസക്തിയില്ല: കുമാരസ്വാമി
ലോക്സഭാ സമ്മേളനം ജൂണ്‍ രണ്ടു മുതല്‍
സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞ 22 ന്
ജ്യോതിഷം
ദിവസഫലം - ഉല്ലാസയാത്രയ്ക്ക്‌ അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
ഷെയ്ക്കിലും ഒരു മല്ലികാ ടച്ച്
കിം കാര്‍ദഷിയാന്‍, മിലി സിറസ്, വിക്ടോറിയ ബെക്കാം, ഡേവിഡ്...
ലാലിനൊപ്പം കമലും രജനിയും
കരീനയുടെ മാതൃസ്നേഹം
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ആഗോള സാമ്പത്തിക വളര്‍ച്ച കൂടുതല്‍ ഇടിയുമെന്ന് അന്താരാഷ്ട്ര നാണയനിധി അഭിപ്രായ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...