|
| സിക്കിം: പവന്‍കുമാര്‍ അധികാരമേറ്റു |
| സിക്കിം(ഏജന്‍സി) , ബുധന്‍, 20 മെയ് 2009 ( 16:00 IST ) | |
സിക്കിം മുഖ്യമന്ത്രിയായി സിക്കിം ഡമോക്രാറ്റിക് ഫ്രണ്ട് അധ്യക്ഷന്‍ പവന്‍കുമാര്‍ ചംലിങ് സത്യപ്രതിജ്‌ഞ ചെയ്‌ത് അധികാരമേറ്റു. പതിനൊന്നു മറ്റ് മന്ത്രിമാരും പവന്‍കുമാറിനൊപ്പം സത്യപ്രതിജ്‌ഞ ചെയ്‌തു. ഇതു നാലാം തവണയാണ് പവന്‍കുമാര്‍ സിക്കിം മുഖ്യമന്ത്രിയാകുന്നത്.
ഗാംഗ്‌ടോകിലെ രാജ് ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ബി പി സിംഗ് ആണ് പവന്‍ കുമാറിന് സത്യപ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തത്.
ടി ടി ഭൂട്ടിയ, എന്‍ കെ പ്രധാന്‍, ദില്‍ ബഹാദൂര്‍ താപ, സോനം ഗ്യാറ്റ്‌സോ ലെപ്ച, സി ബി കാര്‍കി, ഡോഷോ ലെപ്ച, ഭീം പ്രസാദ് ദുംഗേല്‍ തുടങ്ങിയവര്‍ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.
59കാരനായ പവന്‍കുമാര്‍ ചംലിങ് സോറെംഗ് ചാകുങ് മണ്ഡലത്തില്‍ നിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്. മുന്‍ മുഖ്യമന്ത്രിയും സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനുമായ നര്‍ ബഹാദൂര്‍ ഭണ്ഡാരിയെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഉല്ലാസയാത്രയ്ക്ക് അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - ആഗോള സാമ്പത്തിക വളര്‍ച്ച കൂടുതല്‍ ഇടിയുമെന്ന് അന്താരാഷ്ട്ര നാണയനിധി അഭിപ്രായ... |
| |
|
|
|
|
|
|