യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത ദേശീയം
പ്രഭാകരന്‍റെ അഭിമുഖം ഇന്ന് ?
ചെന്നൈ(ഏജന്‍സി), ബുധന്‍, 20 മെയ് 2009   ( 16:27 IST )
ലങ്കന്‍ സൈന്യം കൊലപ്പെടുത്തി എന്ന് അവകാശപ്പെട്ട എല്‍‌ടിടി‌ഇ നേതാവ് പ്രഭാകരന്‍റെ എക്സ്ക്ലൂസീവ് അഭിമുഖം ഇന്ന് രാത്രി പുറത്ത് വരുമെന്ന് എസ്‌എം‌എസ്. പ്രഭാ‍കരന്‍ കൊല്ലപ്പെട്ടെന്ന് ഇനിയും വിശ്വസിക്കാന്‍ മടിക്കുന്ന തമിഴകത്താണ് എസ്‌എം‌എസുകള്‍ പ്രചരിക്കുന്നത്.

രാത്രി പത്ത് മണിക്ക് പ്രഭാകരന്‍റെ അഭിമുഖം സം‌പ്രേഷണം ചെയ്യുമെന്നാണ് സന്ദേശം. പ്രഭാകരന്‍ മരിച്ചിട്ടില്ലെന്നു പറഞ്ഞ് തുടങ്ങുന്ന സന്ദേശത്തില്‍ വിശദാംശങ്ങള്‍ ഒന്നും ഇല്ല. അതുകൊണ്ടുതന്നെ സന്ദേശത്തിന്‍റെ വിശ്വാസ്യതയെക്കുറിച്ച് സംശയം ബാക്കിയാണ്.

എസ്‌എം‌എസിന്‍റെ ഉറവിടം എവിടെ നിന്നാണെന്നും വ്യക്തമായിട്ടില്ല. പുലികളുടെ വാര്‍ത്തകള്‍ പ്രത്യക്ഷപ്പെടുന്ന തമിള്‍നെറ്റ് വെബ് സൈറ്റിലും അഭിമുഖത്തെക്കുറിച്ച് വാര്‍ത്തയില്ല. അതുകൊണ്ട് തന്നെ ആരോ തമാശയ്ക്ക് സന്ദേശമയച്ചതാണെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

തമിഴ് മാധ്യമപ്രവര്‍ത്തകരുടെ മൊബൈലുകളിലേക്കാണ് എസ്‌എം‌എസുകള്‍ വ്യാപകമായി എത്തിയത്. പ്രഭാകരന്‍ സുരക്ഷിതനാണെന്ന് ഇന്നലെ തമിള്‍നെറ്റ് സൈറ്റില്‍ പുലികള്‍ അറിയിച്ചിരുന്നു.

എന്നാല്‍ ഇതിന് പിന്നാലെ ലങ്കന്‍ സൈന്യം പ്രഭാകരന്‍റെ മൃതദേഹത്തിന്‍റെ ചിത്രങ്ങള്‍ പുറത്തുവിട്ടിരുന്നു. ഇക്കാര്യത്തില്‍ ഇനിയും ദുരൂഹത നീങ്ങിയിട്ടില്ലാത്തതിനാല്‍ എസ്‌എം‌എസിന് വന്‍ പ്രചാരമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
പ്രണാബ് മുഖര്‍ജി ധനകാര്യ മന്ത്രിയായേക്കും
സിക്കിം: പവന്‍‌കുമാര്‍ അധികാരമേറ്റു
സോണിയ വീണ്ടും യുപി‌എ അധ്യക്ഷ
ഇന്ത്യന്‍ പ്രതിനിധിസംഘം ശ്രീലങ്കയില്‍
യുപി‌എ യോഗം ഇന്ന്
പ്രഭാകരന്‍: ഇന്ത്യ തെളിവ് ആവശ്യപ്പെടും
ജ്യോതിഷം
ദിവസഫലം - ഉല്ലാസയാത്രയ്ക്ക്‌ അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
ഷെയ്ക്കിലും ഒരു മല്ലികാ ടച്ച്
കിം കാര്‍ദഷിയാന്‍, മിലി സിറസ്, വിക്ടോറിയ ബെക്കാം, ഡേവിഡ്...
ലാലിനൊപ്പം കമലും രജനിയും
കരീനയുടെ മാതൃസ്നേഹം
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ആഗോള സാമ്പത്തിക വളര്‍ച്ച കൂടുതല്‍ ഇടിയുമെന്ന് അന്താരാഷ്ട്ര നാണയനിധി അഭിപ്രായ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...