|
| ഡിഎംകെയ്ക്ക് ആറ് മന്ത്രിമാര്‍ ? |
| ന്യൂഡല്‍ഹി(ഏജന്‍സി), ബുധന്‍, 20 മെയ് 2009 ( 16:29 IST ) | |
ഇന്ന് ചേര്‍ന്ന യുപിഎ യോഗത്തില്‍ സഖ്യകക്ഷികള്‍ ആരും മന്ത്രിസ്ഥാനത്തിന് അവകാശവാദമുന്നയിച്ചില്ല എന്ന് കോണ്‍ഗ്രസ്. എന്നാല്‍, ഡിഎംകെയുള്‍പ്പെയുള്ള ചില കക്ഷികള്‍ മന്ത്രിസ്ഥാനങ്ങള്‍ക്കായി അവകാശമുന്നയിച്ചെന്ന് റിപ്പോര്‍ട്ടുകള്‍.
ഡിഎംകെ അധ്യക്ഷന്‍ കരുണാനിധി ഏഴ് മന്ത്രി സ്ഥാനങ്ങള്‍ വേണമെന്ന അവകാശവാദമാണ് ഉന്നയിച്ചത്. എന്നാല്‍, കരുണാനിധിയുടെ കക്ഷിക്ക് മൂന്ന് മന്ത്രിസ്ഥാനവും മൂന്ന് സഹമന്ത്രി സ്ഥാനവും നല്‍കാമെന്ന് ഉറപ്പ് നല്‍കിയതായാണ് സൂചന.
തൃണമൂല്‍ കോണ്‍ഗ്രസിനും മൂന്ന് മന്ത്രി സ്ഥാനവും മൂന്ന് സഹമന്ത്രി സ്ഥാനവും നല്‍കാമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും തലസ്ഥാനത്ത് നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ആറ് എംപിമാര്‍ക്ക് രണ്ട് മന്ത്രി എന്ന ഫോര്‍മുല നടപ്പാക്കാനാണ് രാഹുല്‍ ഗാന്ധിയും കൂട്ടരും ശ്രമിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനിടെ, സംഘടനാ പ്രവര്‍ത്തനങ്ങളിലൂടെ രാഷ്ട്രീയ രംഗത്ത് നിറഞ്ഞു നിന്ന ഗുലാം നബി ആസാദ്, വീരപ്പ മൊയ്‌ലി, ദിഗ്‌വിജയ് സിംഗ് എന്നിവരെ മന്ത്രിയാക്കാനും കോണ്‍ഗ്രസ് നീക്കം നടത്തുന്നുണ്ട്.
കേരളത്തിന് പ്രത്യേക പരിഗണ ലഭിക്കാനാണ് സാധ്യത. മുസ്ലീം ലീഗിന്‍റെ ഇ അഹമ്മദിനും നിലവില്‍, കേരളത്തില്‍ നിന്നുള്ള മറ്റ് കേന്ദ്ര മന്ത്രിമാര്‍ക്കും ഇത്തവണയും അവസരം ലഭിക്കും. ഇതിനു പുറമെ, ശശി തരൂരിനും മന്ത്രി സ്ഥാനം നല്‍കുമെന്നാണ് സൂചനകള്‍.
അര്‍ജ്ജുന്‍ സിംഗ്, ശരദ് പവാര്‍ എന്നിവര്‍ മന്ത്രിസഭയില്‍ തുടരാന്‍ സാധ്യതയില്ല എന്നും റിപ്പോര്‍ട്ടുകളുണ്ട്.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഉല്ലാസയാത്രയ്ക്ക് അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - ആഗോള സാമ്പത്തിക വളര്‍ച്ച കൂടുതല്‍ ഇടിയുമെന്ന് അന്താരാഷ്ട്ര നാണയനിധി അഭിപ്രായ... |
| |
|
|
|
|
|
|