യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത ദേശീയം
സര്‍ക്കാരുണ്ടാക്കാന്‍ സിംഗിന് ക്ഷണം
ന്യൂഡല്‍ഹി(ഏജന്‍സി), ബുധന്‍, 20 മെയ് 2009   ( 18:53 IST )
ബുധനാഴ്ച വൈകിട്ട് അഞ്ച് മണിയോടെ രാഷ്ട്രപതിയെ കണ്ട മന്‍‌മോഹന്‍ സിംഗും യുപി‌എ അധ്യക്ഷ സോണിയ ഗാന്ധിയും സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശ വാദം ഉന്നയിച്ചു. തുടര്‍ന്ന്, വെള്ളിയാഴ്ച സര്‍ക്കാര്‍ രൂപീകരിക്കാന്‍ സിംഗിന് രാഷ്ട്രപതി ക്ഷണം നല്‍കി. ഇതോടെ, മന്‍‌മോഹന്‍ സിംഗ് വെള്ളിയാഴ്ച രണ്ടാം തവണയും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്ന് ഉറപ്പായി.

വെള്ളിയാഴ്ച ഇരുകൂട്ടര്‍ക്കും അനുയോജ്യമായ സമയത്ത് സര്‍ക്കാര്‍ രൂപീകരണം നടത്താം എന്നാണ് പ്രതിഭാപാട്ടീല്‍ സിംഗിനോടും സോണിയയെയും അറിയിച്ചിരിക്കുന്നത്. 322 അംഗങ്ങളുടെ പിന്തുണ ഉണ്ടെന്ന് രാഷ്ട്രപതിക്ക് നല്‍കിയ കത്തില്‍ സിംഗ് അവകാശപ്പെട്ടു.

പതിനഞ്ചാം ലോക്സഭ ജൂണ്‍ രണ്ടിനാണ് നിലവില്‍ വരിക. അന്ന് എം‌പിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങ് പൂര്‍ത്തിയാകുകയും ചെയ്യും. മഹാരാഷ്ട്രയില്‍ നിന്നുള്ള മണിക് റാവു ജൂണ്‍ രണ്ടിന് പ്രോട്ടം സ്പീക്കറായി സത്യപ്രതിജ്ഞ ചെയ്യുമെന്നും സൂചനയുണ്ട്.

രാഷ്ട്രപതിയുമായി പത്ത് മിനിറ്റ് നീണ്ട കൂടിക്കാഴ്ചയില്‍ സിംഗിനെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി സോണിയ ഔപചാരികമായി പരിചയപ്പെടുത്തി. സിംഗിന് രാഷ്ട്രപതി അഭിനന്ദന കത്ത് കൈമാറുകയും ചെയ്തു.

സിംഗ് തന്‍റെ മുന്നണിക്ക് 274 എം ‌പി മാരുടെ പിന്തുണ ഉണ്ടെന്നും കൂടാതെ ബി‌എസ്പി, എസ്പി, ആര്‍ജെഡി തുടങ്ങിയ കക്ഷികളുടെ പിന്തുണയും കൂടി ഉള്‍പ്പെടുത്തി 322 എം‌പിമാരുടെ പിന്തുണ തെളിയിക്കാനാവുമെന്നും രാഷ്ട്രപതിയെ ധരിപ്പിച്ചു.

തുടര്‍ന്ന്, ഏറ്റവും വലിയ ഒറ്റക്കക്ഷിയുടെ നേതാവ് എന്ന നിലയിലും ഏറ്റവും വലിയ മുന്നണിയുടെ നേതാവ് എന്ന നിലയിലും പ്രതിഭാ പാട്ടീല്‍ സിംഗിനെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കുകയായിരുന്നു.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
മുംബൈ ആക്രമണം: കൂടുതല്‍ തെളിവ് നല്‍കി
ഡി‌എം‌കെയ്ക്ക് ആറ് മന്ത്രിമാര്‍ ?
പ്രഭാകരന്‍റെ അഭിമുഖം ഇന്ന് ?
പ്രണാബ് മുഖര്‍ജി ധനകാര്യ മന്ത്രിയായേക്കും
സിക്കിം: പവന്‍‌കുമാര്‍ അധികാരമേറ്റു
സോണിയ വീണ്ടും യുപി‌എ അധ്യക്ഷ
ജ്യോതിഷം
ദിവസഫലം - ഉല്ലാസയാത്രയ്ക്ക്‌ അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
ഷെയ്ക്കിലും ഒരു മല്ലികാ ടച്ച്
കിം കാര്‍ദഷിയാന്‍, മിലി സിറസ്, വിക്ടോറിയ ബെക്കാം, ഡേവിഡ്...
ലാലിനൊപ്പം കമലും രജനിയും
കരീനയുടെ മാതൃസ്നേഹം
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ആഗോള സാമ്പത്തിക വളര്‍ച്ച കൂടുതല്‍ ഇടിയുമെന്ന് അന്താരാഷ്ട്ര നാണയനിധി അഭിപ്രായ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...