യാഹൂ! | എന്‍റെ യാഹൂ! | മെയില്‍ | ഫോട്ടോ
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത പ്രാദേശികം
മറഞ്ഞത് വാക്കുകളില്‍ അഗ്നിനിറച്ച പോരാളി
ബുധന്‍, 3 ഒക്‍ടോബര്‍ 2007   ( 16:21 IST )
മാരകമായ സ്ഫോടനശേഷിയായിരുന്നു എം എന്‍ വിജയന്‍ എന്ന വിജയന്‍‌മാഷിന്‍റെ വാക്കുകള്‍ക്ക്. എതിരാളി ഒരു വ്യക്തിയായാലും ഒരു പ്രസ്ഥാനം തന്നെയായിരുന്നാലും ആ മുനയുള്ള വാക്കുകള്‍ക്ക് മുന്നില്‍ ചൂളി നിന്നിട്ടുണ്ട് എന്നും. അവസാന കാലങ്ങളില്‍ സി പി എമ്മുമായുണ്ടായ അഭിപ്രായ വ്യത്യാസങ്ങള്‍ തുറന്നടിക്കുവാനും വിമര്‍ശനത്തിന്‍റെ കെട്ടഴിച്ചു വിടാനും എം എന്‍ വിജയന്‍ തയ്യാറായി. പാര്‍ട്ടിയെ ശുദ്ധീകരിക്കുകയായിരുന്നു ആ വിമര്‍ശനങ്ങളുടെ ഉദ്ദേശ്യം. ‘പാഠം’ മാസികയിലൂടെ അദ്ദേഹം നടത്തിയ വിമര്‍ശനങ്ങള്‍ മരണത്തിന് ഏതാനും ദിവസം മുന്‍‌പ് വരെ അദ്ദേഹത്തെ കോടതിയിലെത്തിച്ചിരുന്നു. വിജയന്‍റെ നിര്യാണത്തോടെ കേരളം കണ്ട എക്കാലത്തെയും മികച്ച ഒരു ചിന്തകനെയും എഴുത്തുകാരനെയും നിരൂപകനെയും വിമര്‍ശകനെയും പ്രാസംഗികനെയുമാണ് നഷ്‌ടമായിരിക്കുന്നത്.

1930 ജൂണ്‍ എട്ടിന് കൊടുങ്ങല്ലൂരിലെ ലോകമലേശ്വരത്താണ് എം എന്‍ വിജയന്‍ ജനിച്ചത്. പതിനെട്ടരയളം എല്‍ പി സ്കൂള്‍, കൊടുങ്ങല്ലൂര്‍ ബോയ്സ് ഹൈസ്കൂള്‍, എറണാകുളം മഹാരാജാസ് കോളജ്, എറണാകുളം ലോ കോളജ് എന്നിവിടങ്ങിലായിരുന്നു വിദ്യാഭ്യാസം. മലയാള സാഹിത്യത്തില്‍ മദ്രാസ് യൂ‍ണിവേഴ്സിറ്റിയില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടി. 1952ല്‍ മദ്രാസ് ന്യൂ കോളജില്‍ അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു. 1960ല്‍ തലശ്ശേരി ബ്രണ്ണന്‍ കോളജില്‍ മലയാളം അധ്യാപകനായി. 1985ല്‍ വിരമിച്ചു. ഭാര്യ ശാരദ. മകന്‍ വി എസ് അനില്‍‌കുമാര്‍ എഴുത്തുകാരനും അധ്യാപകനുമാണ്. പെണ്‍‌മക്കള്‍ ഡോ. സുജാത ബാലചന്ദ്രന്‍, സുനിത രാജഗോപാല്‍.

സി പി എമ്മിന്‍റെ സാംസ്കാരിക പ്രസിദ്ധീകരണമായ ദേശാഭിമാനി വാരികയുടെ പത്രാധിപരായി ഏറെക്കാലം സേവനമനുഷ്‌ഠിച്ചു എം എന്‍ വിജയന്‍. പുരോഗമന കലാസാഹിത്യ സംഘത്തിന്‍റെയും അധിനിവേശ പ്രതിരോധ സമിതിയുടെയും അധ്യക്ഷ പദവിയില്‍ ഏറെക്കാലം വിജയന്‍ മാഷുണ്ടായിരുന്നു.

സി പി എമ്മിന്‍റെ സഞ്ചാര ദിശയിലുണ്ടായ വ്യതിചലനത്തെക്കുറിച്ച് പാര്‍ട്ടിയിലെ ഉന്നതരുമായി ഉണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ദേശാഭിമാനി വാരികയുടെ പത്രാധിപ സ്ഥാനത്തു നിന്ന് എം എന്‍ വിജയനെ നീക്കി. ‘പാഠം’ എന്ന മാസികയില്‍ ഇടതുപക്ഷത്തെ കരുത്തനായ തോമസ് ഐസകിനെതിരെ വിജയന്‍ നടത്തിയ വിമര്‍ശനമാണ് ദേശാഭിമാനി പത്രാധിപസ്ഥാനത്തു നിന്ന് അദ്ദേഹം പുറത്തു പോകാന്‍ കാരണം. പിന്നീട്, സി പി എം ഒരു ഭാഗത്തും എം എന്‍ വിജയനും എസ് സുധീഷുമടങ്ങിയ സംഘം മറുവശത്തുമായി പ്രത്യയശാസ്ത്രയുദ്ധം തന്നെയാണ് നടന്നത്. വിജയന്‍ മാഷിന്‍റെ മരണം വരെ അതു തുടരുകയും ചെയ്തു.






(ഉറവിടം - വെബ്‌ദുനിയ)
1| 2
 
കൂടുതല്‍...
വിജയന്‍ ധീരയോദ്ധാവ്: വി‌എസ്
റോഡുകളുടെ തകര്‍ച്ച: നാളെ അടിയന്തര യോഗം
അവസാന വാക്കിലും വിമര്‍ശനത്തിന്‍റെ തീ
എംഎന്‍ വിജയന്‍ അന്തരിച്ചു
എംഎന്‍ വിജയന്‍ ആശുപത്രിയില്‍
മെര്‍ക്കിസ്റ്റണ്‍: ഹര്‍ജി മാറ്റിവച്ചു
സാഹിത്യം
കഥ - "ഇവിടെ വാ അപ്പൂ", അവള്‍ ചോറുരുളയുമായി മോന്‍റെ പിന്നാലെ നടന്നു. "അമ്മയ്ക്കെന്നെ പിടിക്കാന്‍ പറ്റൂല"....
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
രജനിയും കമലും ഒന്നിക്കുന്നു
മണിരത്നം സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ രജനിയും.....
മധുപാല്‍ സംവിധായകനാകുന്നു
വിമല റോമിയോയുടെ നായിക
ആരോഗ്യം
ആരോഗ്യ പ്രശ്നം - പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോല്‍ ആളുകള്‍ ആത്മഹത്യയില്‍ അഭയം തേടുന്നത് പ്രശ്നത്തെ ശാരീരികമായി നേരിടാന്‍ സജ്ജമല്ലാത്തതുകൊണ്ടാണ്. ഊര്‍ജ്ജസ്വലമായ ഒരു ശരീരത്തിന് ഏത്...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
Marketplace