|
| സന്തോഷ് മാധവന് മുന്‍കൂര്‍ ജാമ്യമില്ല |
| എറണാകുളം(ഏജന്‍സി), ചൊവ്വ, 13 മെയ് 2008 ( 17:21 IST ) | |
വഞ്ചനാ കുറ്റത്തിന് അറസ്റ്റിലായ സന്തോഷ് മാധവന്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജ്യാമാപേക്ഷ പരിഗണന്യ്ക്കെടുന്നതിന് മുന്‍പെ സന്തോഷ് മാധവനെ പൊലീസ് അറസ്റ്റു ചെയ്‌തതിനാല്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
മുന്‍കൂര്‍ ജാമ്യത്തിനായി അപേക്ഷ നല്‍കിയ ഒരാളെ അറസ്റ്റ് ചെയ്‌തത് ശരിയായില്ലെന്ന് സന്തോഷ് മാധവന്‍റെ അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ മുന്‍കൂര്‍ ജാമ്യത്തിനായി അപേക്ഷ നല്‍കിയ വ്യക്തിയെ അറസ്റ്റു ചെയ്യുന്നതിന് നിയമ തടസമില്ലെന്നായിരുന്നു സര്‍ക്കാര്‍ അഭിഭാഷന്‍റെ വാദം. ഇതിനെതുടര്‍ന്നാണ് കോടതി ജാമ്യാപേക്ഷ നിരസിച്ചത്. ജാമ്യം ലഭിക്കാന്‍ സന്തോഷ് മാധവന് കീഴ്ക്കോടതിയെ സമീപിക്കാമെന്നും കോടതി നിര്‍ദ്ദേശിച്ചു.
സെറഫിന്‍ എഡ്വിന്‍റെ കൈയില്‍ നിന്നും പണം വാങ്ങിയതായി സന്തോഷ് മാധവന്‍ സമ്മതിച്ചതായി പൊലീസ് കോടതിയെ അറിയിച്ചു. 24 മണിക്കൂറിനകം ബന്ധപ്പെട്ട മജിസ്ട്രേറ്റ് കോടതിക്കു മുമ്പാകെ സന്തോഷിനെ ഹാജരാക്കുമെന്നും പൊലീസ് കോടതിയെ അറിയിച്ചിട്ടുണ്ട്.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ആരോഗ്യനില തൃപ്‌തികരമാകും. ടെന്‍ഷന്‍, അലച്ചില്‍ എന്നിവ ഇല്ലാതാകും. ചെറിയതോതില്‍... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - അന്താരാഷ്‌ട്ര നാണയ നിധിയുടെ ഏഷ്യ പാസഫിക് ഡയറക്‌ടറായി ഇന്ത്യയിലെ അനൂപ് സിംഗ് നിയമിതനായി. മാനേജിംഗ് ഡയറക്‌ടര്‍... |
| |
|
|
|
|
|
|
|