|
| ചിന്നകനാലില്‍ കയ്യേറ്റഭൂമി ഒഴിപ്പിച്ചു |
| ഇടുക്കി(ഏജന്‍സി), 13 മെയ് 2008 ( 17:51 IST ) | |
ചിന്നക്കനാലില്‍ നാലു റിസോര്‍ട്ടുകാര്‍ അനധികൃതമായി കൈവശംവച്ചിരുന്ന ഭൂമി കെ എം രാമാനന്ദന്‍റെ നേതൃത്വത്തിലുള്ള ദൌത്യസംഘം ഒഴിപ്പിച്ചു. ഭൂമി ഏറ്റെടുത്ത സംഘം സ്ഥലത്ത് സര്‍ക്കാര്‍ ബോര്‍ഡ് സ്ഥാപിച]്ചു.
മഹീന്ദ്രാ ഹോളിഡേ റിസോര്‍ട്ടിന്‍റെ കൈവശമുള്ള 63.97 സെന്‍റും മിസ്റ്റ് ഹില്‍ റിസോര്‍ട്ടിന്‍റെ 2 ഏക്കര്‍ 6 സെന്‍റും സ്‌റ്റെര്‍ലിംഗ് റിസോര്‍ട്ടിന്‍റെ 8.82 സെന്‍റും മാത്യുപെരിങ്ങാട്ടുപറമ്പിലിന്‍റെ 8.72 സെന്‍റ് സ്ഥലവുമാണ് പിടിച്ചെടുത്തത്. ദൗത്യസംഘത്തെ സഹായിക്കാന്‍ ഉടുമ്പന്‍ചോല തഹസില്‍ദാര്‍ ടി എം ജോണ്‍സണിന്‍റെ നേതൃത്വത്തിലുള്ള സംഘവുമുണ്ടായിരുന്നു.
നേരത്തെ ഈ റിസോര്‍ട്ടുടമകള്‍ക്ക് നോട്ടീസ് നല്‍കി ഹിയറിങ് നടത്തിയിരുന്നു. ഇതിനു ശേഷമാണ് ഒഴിപ്പിക്കല്‍ നോട്ടീസ് നല്‍കിയത്. ഒരു വര്‍ഷം മുമ്പ് ഇതേ ദീവസമാണ് മൂന്നാര്‍ കയ്യേറ്റമൊഴിപ്പിക്കലിന് സര്‍ക്കാര്‍ തുടക്കം കുറിച്ചത്.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ആരോഗ്യനില തൃപ്‌തികരമാകും. ടെന്‍ഷന്‍, അലച്ചില്‍ എന്നിവ ഇല്ലാതാകും. ചെറിയതോതില്‍... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - അന്താരാഷ്‌ട്ര നാണയ നിധിയുടെ ഏഷ്യ പാസഫിക് ഡയറക്‌ടറായി ഇന്ത്യയിലെ അനൂപ് സിംഗ് നിയമിതനായി. മാനേജിംഗ് ഡയറക്‌ടര്‍... |
| |
|
|
|
|
|
|
|