|
| ഏറ്റെടുത്തത് 12000 ഏക്കര്‍ ഭൂമി: രാജേന്ദ്രന്‍ |
| തിരുവനന്തപുരം(ഏജന്‍സി):, 13 മെയ് 2008 ( 17:57 IST ) | |
2007 ഫെബ്രുവരിയില്‍ തുടങ്ങിവച്ച ഒഴിപ്പിക്കല്‍ പ്രവര്‍ത്തനങ്ങളിലൂടെ 12,000 ഏക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് മന്ത്രി കെ പി രാജേന്ദ്രന്‍. മൂന്നാര്‍ ഉള്‍പ്പെടെ ഇടുക്കി ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ കയ്യേറ്റമൊഴിപ്പിക്കല്‍ ശക്‌തമായി തുടരുമെന്നും രാജേന്ദ്രന്‍ പറഞ്ഞു.
മൂന്നാര്‍ മേഖലയിലെ ഒഴിപ്പിക്കല്‍ നിര്‍ത്തിവച്ചതായുളള പ്രചരണങ്ങള്‍ ശരിയല്ല. സര്‍ക്കാരിന്‍റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ഭൂരഹിതര്‍ക്ക് ഭൂമി വിതരണം ചെയ്യാനുളള നടപടികള്‍ തുടങ്ങി. ഇതിനുളള അപേക്ഷകള്‍, ബന്ധപ്പെട്ട വില്ലേജ്, താലൂക്ക്, കലക്ടറേറ്റ് ഓഫിസുകളില്‍ നല്‍കേണ്ടതാണെന്നും അദ്ദേഹം അറിയിച്ചു.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ആരോഗ്യനില തൃപ്‌തികരമാകും. ടെന്‍ഷന്‍, അലച്ചില്‍ എന്നിവ ഇല്ലാതാകും. ചെറിയതോതില്‍... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - അന്താരാഷ്‌ട്ര നാണയ നിധിയുടെ ഏഷ്യ പാസഫിക് ഡയറക്‌ടറായി ഇന്ത്യയിലെ അനൂപ് സിംഗ് നിയമിതനായി. മാനേജിംഗ് ഡയറക്‌ടര്‍... |
| |
|
|
|
|
|
|
|