|
| സന്തോഷ് പൊലീസ് കസ്റ്റഡിയില്‍ |
| എറണാകുളം (ഏജന്‍സി), 14 മെയ് 2008 ( 10:23 IST ) | |
ചൊവ്വാഴ്ച അറസ്റ്റിലായ സ്വാമി അമൃതചൈതന്യ എന്ന സന്തോഷ് മാധവനെ അഞ്ച് ദിവസം പൊലീസ് കസ്റ്റഡിയില്‍ വിട്ടു. സന്തോഷിനെ ഇന്ന് രാവിലെയാണ് എറണാകുളം രണ്ടാം ക്ലാസ് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് മുന്നില്‍ പൊലീസ് ഹാജരാക്കിയത്. കസ്റ്റഡിയില്‍ വിട്ടതിന്‍റെ അടിസ്ഥാനത്തില്‍ ഇയാളെ എറണാകുളം സബ് ജയിലിലേക്ക് കൊണ്ടുപോയി. ചൊവ്വാഴ്ച രാവിലെ ഒമ്പതിനാണ് സന്തോഷിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റ് രേഖപ്പെടുത്തി 24 മണിക്കൂറിനകം കോടതിയില്‍ ഹാജരാക്കണമെന്നാണ് ചട്ടം. ഇതിന്‍റെ അടിസ്ഥാനത്തിലാണ് രാവിലെ ഒമ്പതിന് സന്തോഷിനെ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കെ എസ് ശരത് ചന്ദ്രന്‍റെ വസതിയില്‍ ഹാജരാക്കിയത്.
വൈപ്പിന് സമീപം നായരമ്പലത്തുവച്ചാണ് സന്തോഷ് മാധവനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കല്‍, നീലച്ചിത്ര നിര്‍മ്മാണം, സാമ്പത്തിക വഞ്ചന തുടങ്ങിയ ഒട്ടനവധി കേസുകളാണ് സന്തോഷിനെതിരെ എടുത്തിട്ടുള്ളത്. ഇയാള്‍ കുറ്റങ്ങള്‍ മുഴുവന്‍ സമ്മതിച്ചതായി പൊലീസ് ഇന്നലെ അറിയിച്ചിരുന്നു. സന്തോഷിന്‍റെ അടുത്ത അനുയായിയായ അലികണ്ണിനായുള്ള തെരച്ചില്‍ തുടരുകയാണ്.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ആരോഗ്യനില തൃപ്‌തികരമാകും. ടെന്‍ഷന്‍, അലച്ചില്‍ എന്നിവ ഇല്ലാതാകും. ചെറിയതോതില്‍... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - അന്താരാഷ്‌ട്ര നാണയ നിധിയുടെ ഏഷ്യ പാസഫിക് ഡയറക്‌ടറായി ഇന്ത്യയിലെ അനൂപ് സിംഗ് നിയമിതനായി. മാനേജിംഗ് ഡയറക്‌ടര്‍... |
| |
|
|
|
|
|
|
|