യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത പ്രാദേശികം
സമീപനങ്ങള്‍ മാറണം: വി എസ്
തിരുവനന്തപുരം(ഏജന്‍സി), ബുധന്‍, 14 മെയ് 2008   ( 12:38 IST )
തട്ടിപ്പുകാരെക്കുറിച്ച് വച്ചു പുലര്‍ത്തുന്ന സമീപനങ്ങള്‍ മാറാതെ കാര്യങ്ങള്‍ മെച്ചമാകില്ലെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍. മന്ത്രിസഭായോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സന്തോഷ് മാധവന്‍‌മാരെ സൃഷ്ടിക്കുന്നത് നമ്മുടെ സമീപനങ്ങളാണ്. ഒരു പൊലീസ് ഉദ്യോഗസ്ഥനെ സസ്പെന്‍റ്‌ ചെയ്തതു കൊണ്ട് പ്രശ്നങ്ങള്‍ അവസാനിക്കുന്നില്ല. ഇത്തരം കാര്യങ്ങളില്‍ മാധ്യമ പ്രവര്‍ത്തകര്‍ അടക്കമുള്ളവരുടെ സമീപനങ്ങള്‍ മാറണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പമ്പാ ആക്ഷന്‍ പ്ലാന്‍ നടപ്പാക്കുന്നതിനായി പമ്പാ റിവര്‍ ബേസിന്‍ അതോറിറ്റി രൂപവല്‍ക്കരിക്കാന്‍ ഓര്‍ഡിനന്‍സ്‌ പുറപ്പെടുവിക്കുമെന്ന് വി എസ് അറിയിച്ചു. ജസ്റ്റിസ്‌ വി ആര്‍ കൃഷ്ണയ്യര്‍ അധ്യക്ഷനായ നിയമപരിഷ്കരണ കമ്മിഷന്‍റെ കാലാവധി ആറുമാസം കൂടി ദീര്‍ഘിപ്പിച്ചു നല്‍കും. ഇടതുസര്‍ക്കാരിന്‍റെ രണ്ടാം വാര്‍ഷികം വിപുലമായ പരിപാടികളോടെ ആചരിക്കാനും തീരുമാനിച്ചിട്ടുണ്ടെന്ന്‌ മുഖ്യമന്ത്രി അറിയിച്ചു.

വികലാംഗര്‍ക്ക് സംവരണം ചെയ്ത ക്ലാസ്‌ അഞ്ച് വരെയുള്ള എല്ലാ തസ്തികകളും 2004 മുതലുള്ള മുന്‍കാല പ്രാബല്യത്തോടെ പി എസ്‌ സിയ്ക്ക്‌ വിടാനും മന്ത്രിസഭായോഗം തീരുമാനിച്ചു.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ശബരിമലയില്‍ കര്‍ശന സുരക്ഷ
കാറിന് മുകളില്‍ മരം വീണ് ഒരു മരണം
സന്തോഷ് പൊലീസ് കസ്റ്റഡിയില്‍
നെയ്യാറ്റിന്‍‌കര വാസുദേവന്‍റെ സംസ്കാരം ഇന്ന്
നെയ്യാറ്റിന്‍‌കര വാസുദേവന്‍ അന്തരിച്ചു
ഏറ്റെടുത്തത് 12000 ഏക്കര്‍ ഭൂമി: രാജേന്ദ്രന്‍
ജ്യോതിഷം
ദിവസഫലം - ആരോഗ്യനില തൃപ്‌തികരമാകും. ടെന്‍ഷന്‍, അലച്ചില്‍ എന്നിവ ഇല്ലാതാകും. ചെറിയതോതില്‍...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
ശില്‍‌പ്പയ്ക്ക് 5.25 കോടി!
ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന നായിക....
കമാലിനി മമ്മൂട്ടിയുടെ നായിക
നോട്ടുബുക്ക് തമിഴില്‍
വാര്‍ത്ത
വ്യവസായം വാര്‍ത്ത - അന്താരാഷ്‌ട്ര നാണയ നിധിയുടെ ഏഷ്യ പാസഫിക് ഡയറക്‌ടറായി ഇന്ത്യയിലെ അനൂപ് സിംഗ് നിയമിതനായി. മാനേജിംഗ് ഡയറക്‌ടര്‍...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
Marketplace