|
| നെയ്യാറ്റിന്‍കര വാസുദേവന്‍ ഓര്‍മ്മയായി |
| തിരുവനന്തപുരം(ഏജന്‍സി), ബുധന്‍, 14 മെയ് 2008 ( 15:02 IST ) | |
ചൊവ്വാഴ്ച അന്തരിച്ച പ്രശസ്ത കര്‍ണാടക സംഗീതജ്ഞന്‍ നെയ്യാറ്റിന്‍കര വാസുദേവന്‍ ഓര്‍മ്മയായി. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ തൈക്കാട് ശ്മശാനത്തിലായിരുന്നു സംസ്കാരം. തങ്ങളുടെ പ്രിയപ്പെട്ട സംഗീതചക്രവര്‍ത്തിക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ സമൂഹത്തിന്‍റെ നാനാതുറകളില്‍ പെട്ട ആയിരങ്ങളാണ് എത്തിയത്.
മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍, സി പി ഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗ്‌ഗവന്‍, പന്ന്യന്‍ രവീന്ദ്രന്‍ എം പി, ജില്ലാകളക്‌ടര്‍ സഞ്ജയ് കൗള്‍, മേയര്‍ സി ജയന്‍ബാബു എന്നിവര്‍ വി ജെ ടി ഹാളിലെത്തി ആദരാഞ്ജലി അര്‍പ്പിച്ചു.
കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഏതാനും നാളുകളായി ചികിത്സയിലായിരുന്ന നെയ്യാറ്റിന്‍കര വാസുദേവന്‍ ചൊവ്വാഴ്ച വൈകുന്നേരം മൂന്നു മണിക്കാണ് തിരുവനന്തപുരത്തുള്ള സ്വവസതിയില്‍ വച്ച് നിര്യാതനായത്. കര്‍ണാടക സംഗീത ലോകത്ത് തനത് വ്യക്തിമുദ്ര പതിപ്പിച്ച അനുഗ്രഹീത പ്രതിഭയായ വാസുദേവന്‍ ഇന്ത്യയിലും വിദേശത്തുമായി നിരവധി വേദികളില്‍ സംഗീത കച്ചേരി അവതരിപ്പിച്ചിട്ടുണ്ട്. പത്മപുരസ്കാരം നല്‍കി രാഷ്‌ട്രം ഇദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. കേരള - കേന്ദ്ര സംഗീത നാടക അക്കാഡമി പുരസ്കാരങ്ങള്‍, സംസ്ഥാന സര്‍ക്കാരിന്‍റെ സ്വാതിതിരുനാള്‍ പുരസ്കാരം തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചു.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ആരോഗ്യനില തൃപ്‌തികരമാകും. ടെന്‍ഷന്‍, അലച്ചില്‍ എന്നിവ ഇല്ലാതാകും. ചെറിയതോതില്‍... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - അന്താരാഷ്‌ട്ര നാണയ നിധിയുടെ ഏഷ്യ പാസഫിക് ഡയറക്‌ടറായി ഇന്ത്യയിലെ അനൂപ് സിംഗ് നിയമിതനായി. മാനേജിംഗ് ഡയറക്‌ടര്‍... |
| |
|
|
|
|
|
|
|