|
| കണിച്ചുകുളങ്ങര: ഒമ്പത് പ്രതികള്‍ കുറ്റക്കാര്‍ |
| ആലപ്പുഴ (ഏജന്‍സി), 15 മെയ് 2008 ( 12:03 IST ) | |
കണിച്ചുക്കുളങ്ങര കൂട്ടക്കൊല കേസില്‍ ഒന്നു മുതല്‍ എട്ടുവരെയുള്ള പ്രതികള്‍ ഉള്‍പ്പെടെ ഒമ്പതു പേര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ഇവര്‍ക്കുള്ള ശിക്ഷ ഈ മാസം 17ന് പ്രഖ്യാപിക്കും. ഹിമാലയ ചിട്ടി കമ്പനി ഉടമകളായ സജിത്ത്, ബിനീഷ്, ജീവനക്കാരായ മൃഗം സാജു, ഉണ്ണി തുടങ്ങിയ ഒമ്പത് പേരാണ് കുറ്റക്കാരാണെന്ന് കണ്ടെത്തിയിട്ടുള്ളത്. ആലപ്പുഴ ജില്ലാ സെഷന്‍സ് ജഡ്ജി ഡി ശ്രീവല്ലഭനാണ് ഇന്ന് രാവിലെ വിധി പ്രഖ്യാപനം നടത്തിയത്. കേസില്‍ മൊത്തം 13 പ്രതികളാണ് ഉണ്ടായിരുന്നത്. ഇവരില്‍ ഒരാള്‍ ഇപ്പോഴും ഒളിവിലാണ്. ഒമ്പതാം പ്രതി ഡാനിയല്‍, പത്താം പ്രതി അംബിക, പതിനൊന്നാം പ്രതി സുജിത്ത് എന്നിവരെ തെളിവുകളുടെ അഭാവത്തില്‍ വെറുതെ വിട്ടു
എവറസ്റ്റ് ചിട്ടി കമ്പനി ഉടമ ടി ജി രമേശ്, സഹോദരി ലത, ഡ്രൈവര്‍ ഷംസുദ്ദീന്‍ എന്നിവരെ ആസൂത്രിതമായ വാഹനാപകടത്തിലൂടെ കൊലപ്പെടുത്തിയെന്നാണ് കേസ്. ഹിമാലയ ചിട്ടി കമ്പനിയും എവറസ്റ്റ് ചിട്ടി കമ്പനിയും തമ്മിലുള്ള കിടമത്സരമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രൊസിക്യൂഷന്‍ വാദിച്ചത്.
2005 ജൂലായ് ഇരുപതിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. കേവലമൊരു വാഹനാപകടത്തിന് ആസൂത്രിതമായ കൊലപാതകത്തിന്‍റെ നിറം നല്‍കുകയാണ് പ്രൊസിക്യൂഷന്‍ ചെയ്തിട്ടുള്ളതെന്നായിരുന്നു പ്രതി ഭാഗത്തിന്‍റെ വാദം.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ആരോഗ്യനില തൃപ്‌തികരമാകും. ടെന്‍ഷന്‍, അലച്ചില്‍ എന്നിവ ഇല്ലാതാകും. ചെറിയതോതില്‍... |
| |
|
|
|
|
 | | WD |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - ലക്ഷം രൂപയുടെ സ്വപ്ന കാറായ നാനൊ വിദേശ വിപണിയും ലക്‍ഷ്യമിടുന്നതായി ടാറ്റാ മോട്ടോഴ്സ് വ്യക്തമാക്കി... |
| |
|
|
|
|
|
|
|