യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത പ്രാദേശികം
മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ ദിവാകരന്‍
തിരുവനന്തപുരം (ഏജന്‍സി), ബുധന്‍, 21 മെയ് 2008   ( 11:27 IST )
ഭക്‌ഷ്യ സുരക്ഷ പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ സ്വീകരിച്ച നിലപാടിനെതിരെ മന്ത്രി സി ദിവാകരന്‍ രംഗത്ത്. പദ്ധതിയെ സംബന്ധിച്ച് മുഖ്യമന്ത്രി മറ്റ് മന്ത്രിമാരുമായി ചര്‍ച്ച നടത്തേണ്ടതായിരുന്നുവെന്ന് ദിവാകരന്‍ പറഞ്ഞു. ഒരു മന്ത്രിയെയും ഒതുക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന സത്യം എപ്പോഴും ഓര്‍ക്കണം. സി പി ഐയെയും പാര്‍ട്ടി മന്ത്രിമാരെയും എപ്പോഴും വിമര്‍ശിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് ദുരൂഹമാണെന്നും മന്ത്രി കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ ഈ നിലപാട് ബോധപൂര്‍വ്വമാണോ എന്നത് പരിശോധിക്കണം.

ഭ‌ക്‌ഷ്യ സുരക്ഷ പദ്ധതിയെച്ചൊല്ലി സി പി എമ്മും സി പി ഐയും തമ്മിലുള്ള തര്‍ക്കം മന്ത്രിസഭയെയും ബാധിച്ചു തുടങ്ങിയതായാണ് മന്ത്രിയുടെ വാക്കുകളില്‍ നിന്നും വ്യക്തമാകുന്നത്. പദ്ധതിക്ക് ഫണ്ട് അനുവദിക്കുന്നതിനെ കുറിച്ച് ഇരു പാര്‍ട്ടികള്‍ക്കുമിടയിലുള്ള ഭിന്നതക്ക് ചൊവ്വാഴ്ച നടന്ന ഇടതുമുന്നണി യോഗത്തിലും പരിഹാരം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. മന്ത്രിമാരുമായി കൂടിയാലോചിക്കാതെയാണ് മുഖ്യമന്ത്രി നിലപാടെടുക്കുന്നതെന്ന ധ്വനിയുള്ള ദിവാകരന്‍റെ ആരോപണം വരും ദിവസങ്ങളില്‍ കൂടുതല്‍ വിവാദങ്ങള്‍ക്ക് കാരണമാകാന്‍ ഇടയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ബിജെപി സംസ്ഥാന ഭാരവാഹി യോഗം ഇന്ന്
രാജഗോപാലിനെതിരെ ഡി‌വൈ‌എഫ്‌ഐ
വി എസ് കാരാട്ടുമായി ചര്‍ച്ച നടത്തി
ഡോക്‌ടര്‍മാരുടെ സമരം: ഇന്ന് ചര്‍ച്ച
പ്രവാസി സര്‍വകലാശാല: കേരളം പരിഗണനയില്‍
കേന്ദ്രത്തിന്‍റേത് ക്രൂരമായ തമാശ: ബാലന്‍
ജ്യോതിഷം
ദിവസഫലം - ആരോഗ്യനില തൃപ്‌തികരമാകും. ടെന്‍ഷന്‍, അലച്ചില്‍ എന്നിവ ഇല്ലാതാകും. ചെറിയതോതില്‍...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
വിക്രമിന്‍റെ വില്ലന്‍‌മാര്‍
സുശി ഗണേശന്‍ സംവിധാനം ചെയ്യുന്ന ബിഗ്‌ബജറ്റ് ചിത്രമായ ‘കന്തസാമി’യിലാണ് ഇന്ദ്രജിത്ത്...
'വാരണം ആയിരം’ വൈകും
മമ്മൂട്ടിയും റോമയും ഒന്നിക്കുന്നു
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ലക്ഷം രൂപയുടെ സ്വപ്ന കാറായ നാനൊ വിദേശ വിപണിയും ലക്‍ഷ്യമിടുന്നതായി ടാറ്റാ മോട്ടോഴ്സ് വ്യക്തമാക്കി...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...