യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത പ്രാദേശികം
വ്യാജരേഖ കേസ് പുനപരിശോധിക്കണമെന്ന് ഹൈക്കോടതി
കൊച്ചി (ഏജന്‍സി), ബുധന്‍, 21 മെയ് 2008   ( 11:44 IST )
ഏറെ രാഷ്‌ട്രീയ കോലാഹലങ്ങള്‍ക്ക് കാരണമായ വ്യാജരേഖ കേസ് റദ്ദാക്കിയ വിചാരണ കോടതിയുടെ നടപടി ഹൈക്കോടതി അസാധുവാക്കി. കേസ് വീണ്ടും പരിഗണിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ക്രൈം പത്രാധിപര്‍ നന്ദകുമാര്‍ നല്‍കിയ ഹര്‍ജി കണക്കിലെടുത്താണ് കോടതി നിര്‍ദേശം. ജസ്റ്റിസ് വി രാം കുമാറാണ് ഈ നിര്‍ദേശം നല്‍കിയത്. മുന്‍ എം എല്‍ എ ശോഭന ജോര്‍ജ് കക്ഷിയായ വ്യാജരേഖ കേസ് എ കെ ആന്‍റണി മുഖ്യമന്ത്രിയായിരുന്ന കാലത്താണ് റജിസ്റ്റര്‍ ചെയ്തത്.

കേസ് സംബന്ധിച്ച മുഴുവന്‍ വസ്തുതകളും തെളിവുകളും പരിശോധിക്കാതെയാണ് കേസ് പിന്‍‌വലിക്കാനുള്ള സര്‍ക്കാരിന്‍റെ അപേക്ഷ കോടതി അംഗീകരിച്ചതെന്ന് ആരോപിച്ചായിരുന്നു നന്ദകുമാര്‍ കോടതിയെ സമീപിച്ചിരുന്നത്. കേസ് പുനര്‍ വിചാരണ നടത്തുമ്പോള്‍ നന്ദകുമാറിന്‍റെ വാദം കൂടി കേള്‍ക്കണമെന്നും ഹൈക്കോടതി നിര്‍ദേശം നല്‍കി. കേസ് പിന്‍‌വലിക്കാനുള്ള അപേക്ഷ പുനപരിശോധിക്കണമെന്ന് സര്‍ക്കാരിനോടും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ ദിവാകരന്‍
ബിജെപി സംസ്ഥാന ഭാരവാഹി യോഗം ഇന്ന്
രാജഗോപാലിനെതിരെ ഡി‌വൈ‌എഫ്‌ഐ
വി എസ് കാരാട്ടുമായി ചര്‍ച്ച നടത്തി
ഡോക്‌ടര്‍മാരുടെ സമരം: ഇന്ന് ചര്‍ച്ച
പ്രവാസി സര്‍വകലാശാല: കേരളം പരിഗണനയില്‍
ജ്യോതിഷം
ദിവസഫലം - ആരോഗ്യനില തൃപ്‌തികരമാകും. ടെന്‍ഷന്‍, അലച്ചില്‍ എന്നിവ ഇല്ലാതാകും. ചെറിയതോതില്‍...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
വിക്രമിന്‍റെ വില്ലന്‍‌മാര്‍
സുശി ഗണേശന്‍ സംവിധാനം ചെയ്യുന്ന ബിഗ്‌ബജറ്റ് ചിത്രമായ ‘കന്തസാമി’യിലാണ് ഇന്ദ്രജിത്ത്...
'വാരണം ആയിരം’ വൈകും
മമ്മൂട്ടിയും റോമയും ഒന്നിക്കുന്നു
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ലക്ഷം രൂപയുടെ സ്വപ്ന കാറായ നാനൊ വിദേശ വിപണിയും ലക്‍ഷ്യമിടുന്നതായി ടാറ്റാ മോട്ടോഴ്സ് വ്യക്തമാക്കി...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...