|
| ഡോക്‌ടര്‍മാരുടെ സമരം തുടരും |
| തിരുവനന്തപുരം (ഏജന്‍സി), ബുധന്‍, 21 മെയ് 2008 ( 12:10 IST ) | |
വ്യാഴാഴ്ച മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കാനിരിക്കുന്ന സര്‍ക്കാര്‍ ഡോക്‌ടര്‍മാരുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു. സമരം തുടരുമെന്ന് ഡോക്‌ടര്‍മാര്‍ അറിയിച്ചു. സര്‍ക്കാര്‍ മുന്നോട്ട് വച്ച പാക്കേജ് സംബന്ധിച്ച് സമവായം ഉള്‍തിരിയാത്തതാണ് പ്രശ്ന പരിഹാരത്തിന് തടസമായത്. ഇന്നു വൈകുന്നേരം മൂന്നിന് വീണ്ടും ചര്‍ച്ച നടത്താന്‍ തീരുമാനമായിട്ടുണ്ട്.
കെ ജി എം ഒ എ ഭാരവാഹികളുമായി ആരോഗ്യവകുപ്പ് സെക്രട്ടറി ഇന്നലെ നടത്തിയ ചര്‍ച്ചയില്‍ സമവായം ഉള്‍തിരിഞ്ഞതായായിരുന്നു ആദ്യ സൂചനകള്‍ പ്രശ്നപരിഹാരത്തിനുള്ള സാധ്യതകള്‍ തെളിഞ്ഞതായി കെ ജി എം ഒ എ നേതൃത്വവും വ്യക്തമാക്കിയിരുന്നു. സര്‍ക്കാര്‍ ഇപ്പോള്‍ നടപ്പിലാക്കുന്ന 20 കോടിയുടെ അലവന്‍സ് പാക്കേജ് അടുത്ത ശമ്പള പരിഷ്കരണ കമ്മീഷന്‍റെ പരിധിയില്‍ കൊണ്ടുവരുമെന്നായിരുന്നു പ്രാഥമിക ധാരണ. ഇക്കാര്യം പിന്നീട് സര്‍ക്കാര്‍ തന്നെ ഹൈക്കോടതിയെ രേഖാമൂലം അറിയിക്കുമെന്നും വ്യക്തമാക്കിയിരുന്നതാണ്. ചര്‍ച്ചയില്‍ ഉണ്ടായ സമവായത്തെ കുറിച്ച് ആരോഗ്യ മന്ത്രി പി കെ ശ്രീമതിയുടെ അഭിപ്രായം കൂടി കണക്കിലെടുത്താകും സര്‍ക്കാരിന്‍റെ ഭാഗത്തു നിന്നും അന്തിമ തീരുമാനം ഉണ്ടാകുക.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ആരോഗ്യനില തൃപ്‌തികരമാകും. ടെന്‍ഷന്‍, അലച്ചില്‍ എന്നിവ ഇല്ലാതാകും. ചെറിയതോതില്‍... |
| |
|
|
|
|
 | | WD |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - ലക്ഷം രൂപയുടെ സ്വപ്ന കാറായ നാനൊ വിദേശ വിപണിയും ലക്‍ഷ്യമിടുന്നതായി ടാറ്റാ മോട്ടോഴ്സ് വ്യക്തമാക്കി... |
| |
|
|
|
|
|
|
|