|
| സിപിഐയുടെ എതിര്‍പ്പ് തെറ്റിദ്ധാരണമൂലം: വി എസ് |
| ന്യൂഡല്‍ഹി (ഏജന്‍സി), ബുധന്‍, 21 മെയ് 2008 ( 13:05 IST ) | |
ഭക്‌ഷ്യ സുരക്ഷ പദ്ധതിയെ സി പി ഐ എതിര്‍ക്കുന്നത് തെറ്റിദ്ധാരണ മൂലമാണെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍. ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കും. ധനകാര്യ വകുപ്പില്‍ നിന്നു മാത്രമായി പദ്ധതിക്കുള്ള ഫണ്ട് കണ്ടെത്താന്‍ കഴിയില്ല. ഇതിനായി എല്ലാ വകുപ്പുകളില്‍ നിന്നും പണം കണ്ടെത്തേണ്ടതുണ്ട്. പദ്ധതിയുടെ അധ്യക്ഷ സ്ഥാനത്ത് മുഖ്യമന്ത്രി എന്ന നിലയില്‍ താന്‍ ഉണ്ടാകേണ്ടത് അനിവാര്യമായ കാര്യമാണ്. പദ്ധതി ഫലപ്രദമായി നടപ്പിലാക്കാന്‍ ഇത് ഗുണകരമാകുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
പദ്ധതിയോടുള്ള മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ സി പി ഐയുടെ മന്ത്രിയായ സി ദിവാകരന്‍ പരസ്യമായി രംഗത്തെത്തിയിരുന്നു. പദ്ധതിയെ കുറിച്ച് മുഖ്യമന്ത്രി നേരത്തെ മറ്റ് മന്ത്രിമാരുമായി ചര്‍ച്ച നടത്തേണ്ടിയിരുന്നു എന്നാണ് ദിവാകരന്‍ അഭിപ്രായപ്പെട്ടത്. സി പി ഐയെയും പാര്‍ട്ടി മന്ത്രിമാരെയും അനാവശ്യമായി വിമര്‍ശിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് ബോധപൂര്‍വമാണോയെന്ന് പരിശോധിക്കണമെന്നും ദിവാകരന്‍ പറഞ്ഞിരുന്നു.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ആരോഗ്യനില തൃപ്‌തികരമാകും. ടെന്‍ഷന്‍, അലച്ചില്‍ എന്നിവ ഇല്ലാതാകും. ചെറിയതോതില്‍... |
| |
|
|
|
|
 | | WD |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - ലക്ഷം രൂപയുടെ സ്വപ്ന കാറായ നാനൊ വിദേശ വിപണിയും ലക്‍ഷ്യമിടുന്നതായി ടാറ്റാ മോട്ടോഴ്സ് വ്യക്തമാക്കി... |
| |
|
|
|
|
|
|
|