|
| മുതലമട സ്വാമിയുടെ പ്രവര്‍ത്തനങ്ങള്‍ അന്വേഷിക്കണം |
| പാലക്കാട് (ഏജന്‍സി), ബുധന്‍, 21 മെയ് 2008 ( 15:36 IST ) | |
മുതലമട സ്വാമി എന്നറിയപ്പെടുന്ന സുനില്‍ ദാസിന്‍റെ പ്രവര്‍ത്തനങ്ങള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകള്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് പരാതി നല്‍കി. ജനജാഗ്രത, പാലക്കാട് മുന്നോട്ട്, പി യു സി എല്‍ എന്നീ സംഘടനകളാണ് സ്വാമിക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്. ഇതിനിടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി വാങ്ങിയ തുക ഉപയോഗിച്ച് സുനില്‍ ദാസ് വിവിധ സ്ഥലങ്ങളില്‍ ഏക്കര്‍ കണക്കിന് ഭൂമി വാങ്ങിക്കൂട്ടിയതായി ആരോപണമുണ്ട്.
പാലക്കാട് ജില്ലയിലെ മുതലമടയില്‍ സ്നേഹം ചാരിറ്റബിള്‍ ട്രസ്റ്റ് എന്ന പേരില്‍ സുനില്‍ ദാസ് ആരംഭിച്ച സംഘടനയുടെ മറവിലാണ് ഭൂമി വാങ്ങുന്നതെന്നും പറയപ്പെടുന്നു. വിവിധ സിനിമാ താരങ്ങള്‍, സമൂഹത്തിലെ ഉന്നത വ്യക്തികള്‍, ഉന്നത രാഷ്ട്രീയക്കാര്‍ തുടങ്ങിയവരുമായി അടുത്ത ബന്ധമുള്ളയാളാണ് മുതലമട സ്വാമി. അന്തരിച്ച നടി ശ്രീവിദ്യയില്‍ ലക്ഷക്കണക്കിന് രൂപ ഇയാള്‍ തട്ടിയെടുത്തിട്ടുണ്ടെന്ന് ശ്രീവിദ്യയുമായി ഏറെ അടുത്ത് ബന്ധമുണ്ടായിരുന്ന കെ ബി ഗണെഷ് കുമാര്‍ എം എല്‍ എ വെളിപ്പെടുത്തിയിട്ടുണ്ട്.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ആരോഗ്യനില തൃപ്‌തികരമാകും. ടെന്‍ഷന്‍, അലച്ചില്‍ എന്നിവ ഇല്ലാതാകും. ചെറിയതോതില്‍... |
| |
|
|
|
|
 | | WD |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - ലക്ഷം രൂപയുടെ സ്വപ്ന കാറായ നാനൊ വിദേശ വിപണിയും ലക്‍ഷ്യമിടുന്നതായി ടാറ്റാ മോട്ടോഴ്സ് വ്യക്തമാക്കി... |
| |
|
|
|
|
|
|
|