യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത പ്രാദേശികം
സുപാലിന് ജാമ്യം അനുവദിച്ചു
കൊല്ലം(ഏജന്‍സി), ബുധന്‍, 2 ജൂലൈ 2008   ( 16:59 IST )
ബുധനാഴ്ച പുലര്‍ച്ചെ പൊലീസ് അറസ്റ്റ് ചെയ്ത എ ഐ വൈ എഫ് സംസ്ഥാന സെക്രട്ടറി പി എസ് സുപാലിന് കോടതി ജാമ്യം അനുവദിച്ചു. പുനലൂര്‍ ഒന്നാം ക്ലാസ്‌ മജിസ്ട്രേറ്റ്‌ കോടതിയാണ്‌ സുപാലിന്‌ ജാമ്യം അനുവദിച്ചത്‌. ഇടമണ്‍ സഹകരണബാങ്ക്‌ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട്‌ അറസ്റ്റിലായ സി പി ഐ പ്രവര്‍ത്തകരെ പൊലീസ് സ്റ്റേഷനില്‍ നിന്ന് മോചിപ്പിക്കാന്‍ ശ്രമിച്ച കേസിലാണ് സുപാലിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ സുപാലിനെ 14 ദിവസത്തേക്ക്‌ റിമാന്‍ഡ്‌ ചെയ്‌തിരുന്നു.

സുപാലിന്‍റെ അറസ്റ്റിനെക്കുറിച്ചുള്ള അന്വേഷണത്തിനായി ദക്ഷിണ മേഖലാ ഐ ജി മഹേഷ്‌ കുമാര്‍ സിംഗ്ല കൊട്ടാരക്കരയിലെത്തിയിട്ടുണ്ട്. പൊലീസിന്‍റെ നടപടിയോട്‌ സര്‍ക്കാര്‍ യോജിക്കുന്നില്ലെന്നും അറസ്‌റ്റ് സംബന്ധിച്ച്‌ ഐ ജി തലത്തില്‍ അന്വേഷണം നടത്തുമെന്നും ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍ നിയമസഭയെ അറിയിച്ചിരുന്നു.

അറസ്‌റ്റില്‍ പ്രതിഷേധിച്ച്‌ സി പി ഐ പത്തനാപുരം താലൂക്കില്‍ ഹര്‍ത്താല്‍ ആചരിച്ചിരുന്നു.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ജിന്‍റോ വധം: 5 പ്രതികള്‍ക്ക് ജീവപര്യന്തം
പാഠപുസ്‌തക സമിതിയുമായി സഹകരിക്കില്ലെന്ന്‌
പാഠപുസ്‌തകം പുനഃപരിശോധിക്കണം: കൃഷ്‌ണയ്യര്‍
ബേപ്പൂര്‍ സ്‌ഫോടനം: അന്വേഷണം അവസാനിപ്പിക്കുന്നു
വിവാദ പാഠപുസ്‌തകം വിലയിരുത്താന്‍ സമിതി
അമ്മന്നൂരിന് അന്ത്യാഞ്ജലി
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
ലാല്‍ തന്നെ വിവേകാനന്ദന്‍!
ഗുരുവിന്‍റെ വേഷം ചെയ്യുന്നതില്‍ നി ന്ന് മമ്മൂട്ടി പിന്‍‌മാറിയതോടെ വി വേകാനന്ദനാകാന്‍ മോഹന്‍ലാല്‍...
ഡിറ്റക്ടീവ് തമിഴില്‍
മണിയുടെ നായികയായി നമിത
വാര്‍ത്ത
വ്യവസായം വാര്‍ത്ത - 1500 കോടി രൂപ യുടെ കരാറാണ് ബച്ചനും അനില്‍ അംബാനി യുടെ കമ്പനിയും തമ്മില്‍ ഉണ്ടാക്കിയിരിക്കു ന്നത്. സിനിമ, ടെലിവിഷന്‍, ഇന്‍റര്‍നെറ്റ് എ....
കൂടുതല്‍ വായിക്കൂ|കൂടുതല്‍...