|
| പുസ്തക വിവാദം: പഞ്ചായത്തിനെതിരെ കോടിയേരി |
| മലപ്പുറം (ഏജന്‍സി), വ്യാഴം, 3 ജൂലൈ 2008 ( 10:59 IST ) | |
ഏഴാം ക്ലാസിലെ പാഠപുസ്തകത്തിലെ വിവാദ ഭാഗങ്ങള്‍ പഠിപ്പിക്കേണ്തില്ലെന്ന കല്‍പ്പകഞ്ചേരി പഞ്ചായത്തിന്‍റെ തീരുമാനത്തിനെതിരെ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ രംഗത്ത്. പഞ്ചായത്തിന്‍റെ തീരുമാനം വിവരക്കേടാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ഒരു പഞ്ചായത്തിനു കീഴില്‍ വരുന്ന സ്കൂളുകളില്‍ എന്തെല്ലാമാണ് പഠിപ്പികേണ്ടതെന്ന് തീരുമാനിക്കേണ്ടത് ആ പഞ്ചായത്തിലെ ഭരണസമിതിയല്ല. ഇതിന് വ്യവസ്ഥാപിതമായ ചട്ടങ്ങളുണ്ട്. ഇക്കാര്യത്തില്‍ അധികാര ദുര്‍വിനിയോഗം ചെയ്യാന്‍ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ തയ്യാറാകരുതെന്നും മന്ത്രി അഭ്യര്‍ഥിച്ചു.
പാഠപുസ്തകത്തിലെ വിവാദങ്ങള്‍ സംബന്ധിച്ച് അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഈ സമിതിയുടെ നിര്‍ദേശാനുസരണം മാത്രമെ തീരുമാനം കൈകൊള്ളുകയുള്ളു എന്ന് സര്‍ക്കാര്‍ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണുമാണ്. പാഠപുസ്തകത്തെ കുറിച്ച് വിയോജിപ്പുള്ളവര്‍ക്ക് ഇത് വിദഗ്ധ സമിതി മുമ്പാകെ അവതരിപ്പിക്കാവുന്നതാണ്. പഞ്ചായത്തുകള്‍ക്കും ആവശ്യമെങ്കില്‍ ഈ വഴി സ്വീകരിക്കാവുന്നതാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | WD |
| | | കറന്‍സിയില്‍ മീരാനന്ദന്‍ | | സ്വാതി ഭാസ്കര്‍ സംവിധാനം ചെ യ്യുന്ന ‘കറന്‍സി’ കാമുകിയുടെ മു ന്നില്‍ സമ്പന്നനാണെന്ന് തെളിയിക്ക... |
|
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - രാജ്യത്തെ നാണ്യ പ്പെരുപ്പ നിരക്ക് പെട്ടെന്ന് താഴേയ്ക്കിറങ്ങി ല്ലെന്നാണ് സാമ്പത്തിക രംഗത്തെ വിദഗ്ധര്‍ വിലയിരുത്തുകയും കേന്ദ്രമന്ത്രി ചിദംബരം... |
| |
|
|
|
|
|
|
|