|
| പഞ്ചായത്തു നടപടി തോന്ന്യാസം |
| തിരുവനന്തപുരം(ഏജന്‍സി), വ്യാഴം, 3 ജൂലൈ 2008 ( 12:48 IST ) | |
ഏഴാം ക്ലാസിലെ വിവാദ പാഠപുസ്തകം പഠിപ്പിക്കേണ്ടെന്ന മലപ്പുറം ജില്ലയിലെ കല്‍പ്പകഞ്ചേരി പഞ്ചായത്തിന്‍റെ തീരുമാനത്തിനെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിച്ചു കൊണ്ട് തദ്ദേശസ്വയംഭരണ മന്ത്രി പാലൊളി മുഹമ്മദ് കുട്ടി രംഗത്തെത്തി. അധികാരം കയ്യിലുണ്ടെന്ന് കരുതി എന്ത് തോന്ന്യാസവും ആകാമെന്ന് പഞ്ചായത്തുകള്‍ കരുതരുതെന്ന് പാലൊളി പറഞ്ഞു. കല്‍പ്പകഞ്ചേരി പഞ്ചായത്തിന്‍റെ തീരുമാനം അസംബന്ധമാണെന്നും അദ്ദേഹം പറഞ്ഞു.
കല്‍പ്പകഞ്ചേരി പഞ്ചായത്തിന്‍റെ കാര്യത്തില്‍ എന്ത് നടപടി സ്വീകരിക്കണമെന്ന് ആലോചിച്ച് തീരുമാനിക്കുമെന്ന് മന്ത്രി പറഞ്ഞു. സ്കൂളുകളില്‍ ഏത് പാഠ പുസ്തകം പഠിപ്പിക്കണമെന്നും എന്തൊക്കെ പുസ്തകത്തില്‍ ഉള്‍പ്പെടുത്തണമെന്നും സര്‍ക്കാര്‍ തീരുമാനിക്കും. സ്കൂളിന്‍റെ വികസന കാര്യങ്ങള്‍ മാത്രം പഞ്ചയത്ത് നോക്കിയാല്‍ മതി - പാലൊളി വിമര്‍ശിച്ചു.
കല്‍പ്പകഞ്ചേരി പഞ്ചായത്തിന്‍റെ നടപടിയെ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണനും നിശിതമായി വിമര്‍ശിച്ചിരുന്നു. പഞ്ചായത്തിനു കീഴില്‍ വരുന്ന സ്കൂളുകളില്‍ പഠിപ്പിക്കേണ്ട പാഠപുസ്തകം ഏതെന്നു തീരുമാനിക്കാന്‍ പഞ്ചായത്തിന് അധികാരമില്ലെന്ന് കോടിയേരി പറഞ്ഞു. പാഠപുസ്തകം സംബന്ധിച്ച് എന്തെങ്കിലും ആക്ഷേപം ഉണ്ടെങ്കില്‍ അതുമായി ബന്ധപ്പെട്ട വിദഗ്ദ്ധ സമിതിയെ അറിയിക്കുകയാണ് വേണ്ടത്. പാഠപുസ്തക വിഷയത്തില്‍ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ അധികാര ദുര്‍വിനിയോഗം നടത്തരുത് - കോടിയേരി പറഞ്ഞു.
ഏത് പാഠപുസ്തകം പഠിപ്പിക്കണമെന്ന് തീരുമാനിക്കുന്നത് പഞ്ചായത്താണെന്നും ഏഴാം ക്ലാസിലെ വിവാദ പാഠപുസ്തകം പഠിപ്പിക്കേണ്ടെന്നും കല്‍പ്പകഞ്ചേരി പഞ്ചായത്ത് തീരുമാനിക്കുകയായിരുന്നു.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | WD |
| | | കറന്‍സിയില്‍ മീരാനന്ദന്‍ | | സ്വാതി ഭാസ്കര്‍ സംവിധാനം ചെ യ്യുന്ന ‘കറന്‍സി’ കാമുകിയുടെ മു ന്നില്‍ സമ്പന്നനാണെന്ന് തെളിയിക്ക... |
|
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - രാജ്യത്തെ നാണ്യ പ്പെരുപ്പ നിരക്ക് പെട്ടെന്ന് താഴേയ്ക്കിറങ്ങി ല്ലെന്നാണ് സാമ്പത്തിക രംഗത്തെ വിദഗ്ധര്‍ വിലയിരുത്തുകയും കേന്ദ്രമന്ത്രി ചിദംബരം... |
| |
|
|
|
|
|
|
|