|
| തെരഞ്ഞെടുപ്പിനെ നേരിടാന്‍ തയ്യാര്‍: ചെന്നിത്തല |
| ന്യൂഡല്‍ഹി(ഏജന്‍സി), 3 ജൂലൈ 2008 ( 14:46 IST ) | |
ലോക്സഭാ തെരഞ്ഞെടുപ്പ് ഉണ്ടാകുകയാണെങ്കില്‍ കേരളത്തിലെ കോണ്‍ഗ്രസ് നേരിടാന്‍ തയ്യാറാണെന്ന് കെ പി സി സി പ്രസിഡന്‍റ് രമേശ് ചെന്നിത്തല കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയെ അറിയിച്ചു. പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി, യു ഡി എഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍ എന്നിവരോടൊപ്പം സോണിയയെ സന്ദര്‍ശിച്ചാണ് ചെന്നിത്തല ഇക്കാര്യം അറിയിച്ചത്.
കെ കരുണാകരനോടൊപ്പം കോണ്‍ഗ്രസില്‍ മടങ്ങിയെത്തിയവര്‍ക്ക് അര്‍ ഹമായ സ്ഥാനം നല്‍കുന്നത് സംബന്ധിച്ച തീരുമാനം ഉടന്‍ തന്നെയു ണ്ടാകുമെന്ന് സോണിയയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം മാധ്യമപ്രവ ര്‍ത്തകരെ കണ്ട ചെന്നിത്തല പറഞ്ഞു. മടങ്ങിയെത്തിയവര്‍ക്ക് സ്ഥാനങ്ങള്‍ നല്‍കുന്നത് സംബന്ധിച്ച അന്തിമ തീരുമാനം ഹൈക്കമാന്‍ഡ് കൈക്കൊള്ളും. ഇത് സംബന്ധിച്ച് കേരളത്തിന്‍റെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി മൊഹ്സിന കിദ്വായിയുമായി ചര്‍ച്ച നടത്തുമെന്നും ചെന്നിത്തല പറഞ്ഞു.
ഏഴാം ക്ലാസിലെ വിവാദ പാഠപുസ്തകവുമായി ബന്ധപ്പെട്ട് കേരളത്തില്‍ ഇപ്പോള്‍ നടന്നു വരുന്ന സമരങ്ങള്‍ കോണ്‍ഗ്രസിന് ഗുണം ചെയ്യുമെന്ന് നേതാക്കള്‍ സോണിയയെ ധരിപ്പിച്ചതായാണ് സൂചന.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | WD |
| | | കറന്‍സിയില്‍ മീരാനന്ദന്‍ | | സ്വാതി ഭാസ്കര്‍ സംവിധാനം ചെ യ്യുന്ന ‘കറന്‍സി’ കാമുകിയുടെ മു ന്നില്‍ സമ്പന്നനാണെന്ന് തെളിയിക്ക... |
|
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - രാജ്യത്തെ നാണ്യ പ്പെരുപ്പ നിരക്ക് പെട്ടെന്ന് താഴേയ്ക്കിറങ്ങി ല്ലെന്നാണ് സാമ്പത്തിക രംഗത്തെ വിദഗ്ധര്‍ വിലയിരുത്തുകയും കേന്ദ്രമന്ത്രി ചിദംബരം... |
| |
|
|
|
|
|
|
|