യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത പ്രാദേശികം
പൊലീസില്‍ 3000 ഒഴിവുകള്‍ നികത്തും: മന്ത്രി
തിരുവനന്തപുരം (ഏജന്‍സി), 4 ജൂലൈ 2008   ( 10:47 IST )
സംസ്ഥാന പൊലീസില്‍ നിലവിലിലുള്ള 3000 ഒഴിവുകള്‍ അടിയന്തിരമായി നികത്താന്‍ ആവശ്യമായ നടപടികള്‍ കൈകൊള്ളുമെന്ന് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി. തിരുവനന്തപുരത്ത് സ്പെഷ്യല്‍ ആംഡ് പൊലീസില്‍ പുതുതായി പരിശീലനം പൂര്‍ത്തിയാക്കിയ കോണ്‍സ്റ്റബിള്‍മാരുടെ പാസിംഗ് ഔട്ട് പരേഡില്‍ സല്യൂട്ട് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ് ഐമാരുടെ നിയമനത്തില്‍ അടുത്ത വര്‍ഷം മുതല്‍ വനിതകള്‍ക്ക് അവസരം നല്‍കും. കോണ്‍സ്റ്റബിള്‍മാരുടെ നിയമന രീതിയും പരിഷ്കരിക്കുമെന്ന് മന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് ഈ വര്‍ഷം കസ്റ്റഡി മരണങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് മന്ത്രി അവകാശപ്പെട്ടു. പൊലീസിനെ കൂടുതല്‍ ജനകീയവത്കരിക്കാനുള്ള ശ്രമങ്ങള്‍ തുടരും. തികച്ചും സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള അനുമതി പൊലീസിന് നല്‍കിയിട്ടുണ്ട്. പൊലീസ് സേനക്കു നേരെ അതിക്രമങ്ങള്‍ നടത്തുമ്പോള്‍ മറ്റ് ഗത്യന്തരമില്ലാതെയാണ് ബലപ്രയോഗത്തിന് അവര്‍ നിര്‍ബന്ധിതരാകുന്നതെന്നും കോടിയേരി ഓര്‍മ്മിപ്പിച്ചു.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ബസപകടങ്ങളില്‍ വിദ്യാര്‍ഥിനികള്‍ മരിച്ചു
കൊടുങ്ങല്ലൂരില്‍ മൂന്നാം ദിവസവും ഹര്‍ത്താല്‍
കൊടുങ്ങല്ലൂരില്‍ ഹര്‍ത്താല്‍ പൂര്‍ണം
വാഹനാപകടം: 3 മലയാളികള്‍ മരിച്ചു
വിമാനയാത്ര വിവാദം: വാദം മാറ്റി
തെരഞ്ഞെടുപ്പിനെ നേരിടാന്‍ തയ്യാര്‍: ചെന്നിത്തല
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
കറന്‍സിയില്‍ മീരാനന്ദന്‍
സ്വാതി ഭാസ്കര്‍ സംവിധാനം ചെ യ്യുന്ന ‘കറന്‍സി’ കാമുകിയുടെ മു ന്നില്‍ സമ്പന്നനാണെന്ന് തെളിയിക്ക...
ചരിത്രമാകാന്‍ നായര്‍‌സാന്‍
ഉലകം ചുറ്റും വാലിബന്‍
വാര്‍ത്ത
വ്യവസായം വാര്‍ത്ത - രാജ്യത്തെ നാണ്യ പ്പെരുപ്പ നിരക്ക് പെട്ടെന്ന് താഴേയ്ക്കിറങ്ങി ല്ലെന്നാണ് സാമ്പത്തിക രംഗത്തെ വിദഗ്ധര്‍ വിലയിരുത്തുകയും കേന്ദ്രമന്ത്രി ചിദംബരം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...