|
| പുസ്തക വിവാദം അര്‍ത്ഥശൂന്യം: വെളിയം |
| തിരുവനന്തപുരം (ഏജന്‍സി), വെള്ളി, 4 ജൂലൈ 2008 ( 15:16 IST ) | |
ഏഴാം ക്ലാസിലെ പാഠപുസ്തകത്തിന്‍റെ പേരില്‍ ഉയര്‍ന്നു വന്നിട്ടുള്ള വിവാദങ്ങള്‍ അര്‍ത്ഥശൂന്യമാണെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്‍. തിരുവനന്തപുരത്ത് എ ഐ എസ് എഫ് സംഘടിപ്പിച്ച സാമൂഹ്യപാഠ സംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പാഠപുസ്തകത്തിന്‍റെ പേരില്‍ ഐക്യമുന്നണിയും യൂത്ത് കോണ്‍ഗ്രസും നടത്തുന്ന സമരം തീര്‍ത്തും അനാവശ്യമാണ്. ഇതില്‍ നിന്നും പിന്തിരിയാന്‍ അവര്‍ തയ്യാറാകണം. സമരത്തിന് വിദേശ ശക്തികളുടെ സഹായം ഉണ്ടോയെന്ന് സംശയിക്കേണ്ട സഹചര്യമാണ് നിലവിലുള്ളതെന്നും വെളിയം പറഞ്ഞു. എതിര്‍പ്പുകള്‍ പരിശോധിക്കാന്‍ തയ്യാറാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയതാണ്. ഇതിനായി വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുമുണ്ട്. എന്നിട്ടും പാഠപുസ്തകം പിന്‍വലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാട് സ്വീകരിക്കുന്നത് അപലപനീയമാണ്. സമരകോലാഹങ്ങള്‍ സൃഷ്‌ടിക്കുന്നതിന് പകരം പുസ്തകത്തെ കുറിച്ച് ശരിയായി വിലയിരുത്താന്‍ മലയാളികള്‍ക്ക് അവസരമൊരുക്കാനാണ് പ്രതിപക്ഷം ശ്രമിക്കേണ്ടതെന്നും വെളിയം ഉപദേശിച്ചു.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | WD |
| | | കറന്‍സിയില്‍ മീരാനന്ദന്‍ | | സ്വാതി ഭാസ്കര്‍ സംവിധാനം ചെ യ്യുന്ന ‘കറന്‍സി’ കാമുകിയുടെ മു ന്നില്‍ സമ്പന്നനാണെന്ന് തെളിയിക്ക... |
|
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - രാജ്യത്തെ നാണ്യ പ്പെരുപ്പ നിരക്ക് പെട്ടെന്ന് താഴേയ്ക്കിറങ്ങി ല്ലെന്നാണ് സാമ്പത്തിക രംഗത്തെ വിദഗ്ധര്‍ വിലയിരുത്തുകയും കേന്ദ്രമന്ത്രി ചിദംബരം... |
| |
|
|
|
|
|
|
|