യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത പ്രാദേശികം
ചര്‍ച്ചകള്‍ പൂര്‍ത്തിയായിട്ടില്ല: ചെന്നിത്തല
തിരുവനന്തപുരം (ഏജന്‍സി), ശനി, 5 ജൂലൈ 2008   ( 10:23 IST )
കെ കരുണാകരനോടൊപ്പം കോണ്‍ഗ്രസിലേക്ക് മടങ്ങി വന്നവര്‍ക്ക് നല്‍കേണ്ട സ്ഥാനമാനങ്ങള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ പൂര്‍ത്തിയായിട്ടില്ലെന്ന് കെ പി സി സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല വ്യക്തമാക്കി. ന്യൂഡല്‍ഹിയില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡുമായി ചര്‍ച്ചകള്‍ നടത്തിയ ശേഷം മടങ്ങിയെത്തിയ ചെന്നിത്തല തിരുവനന്തപുരത്ത് വാര്‍ത്താലേഖകരുമായി സംസാരിക്കുകയായിരുന്നു. കരുണാകരനോടൊപ്പം മടങ്ങി വന്നവരെ കൂടി ഉള്‍പ്പെടുത്തിയുള്ള പുനസംഘടനയെ കുറിച്ച് ചര്‍ച്ചകള്‍ നടന്നുവരികയാണ്. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈകൊള്ളേണ്ടത്. പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധി തന്നെ ഉചിതമായ സമയത്ത് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തുമെന്നും ചെന്നിത്തല വ്യക്തമാക്കി.

പുനസംഘടനയെ കുറിച്ച് ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ കേവലം ഊഹാപോഹങ്ങള്‍ മാത്രമാണ്. ഇപ്പോള്‍ പുറത്തു വന്നതായി പറയപ്പെടുന്ന ലിസ്റ്റിനെ കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്നും കെ പി സി സി അധ്യക്ഷന്‍ പറഞ്ഞു. കരുണാകര വിഭാഗക്കാരായ പീതാംബരക്കുറിപ്പിനെയും വേണുഗോപാലിനെയും കെ പി സി സി ജനറല്‍ സെക്രട്ടറിമാരായും കോടോത്ത് ഗോവിന്ദന്‍ നായരെ വൈസ് പ്രസിഡന്‍റായും നിയമിച്ചതായി വാര്‍ത്തകള്‍ വന്നിരുന്നു.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
കൊടുങ്ങല്ലൂരില്‍ നിരോധനാജ്ഞ
ഉമ്മന്‍‌ചാണ്ടി കരുണാകരനെ സന്ദര്‍ശിച്ചു
സുധാകരനെതിരെ ഷാജു കേസ് നല്‍കി
രാഷ്‌ട്രീയത്തില്‍ പള്ളി ഇടപെടരുത്: രാഘവന്‍
പുസ്തക വിവാദം അര്‍ത്ഥശൂന്യം: വെളിയം
അസിസ്റ്റന്‍ഡ് നിയമനം: രേഖകള്‍ ഹാജരാക്കണം
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
കറന്‍സിയില്‍ മീരാനന്ദന്‍
സ്വാതി ഭാസ്കര്‍ സംവിധാനം ചെ യ്യുന്ന ‘കറന്‍സി’ കാമുകിയുടെ മു ന്നില്‍ സമ്പന്നനാണെന്ന് തെളിയിക്ക...
ചരിത്രമാകാന്‍ നായര്‍‌സാന്‍
ഉലകം ചുറ്റും വാലിബന്‍
വാര്‍ത്ത
വ്യവസായം വാര്‍ത്ത - രാജ്യത്തെ നാണ്യ പ്പെരുപ്പ നിരക്ക് പെട്ടെന്ന് താഴേയ്ക്കിറങ്ങി ല്ലെന്നാണ് സാമ്പത്തിക രംഗത്തെ വിദഗ്ധര്‍ വിലയിരുത്തുകയും കേന്ദ്രമന്ത്രി ചിദംബരം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...