യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത പ്രാദേശികം
അന്തിമ തീരുമാനമെടുത്തിട്ടില്ല: കിദ്വായി
ന്യൂഡല്‍ഹി (ഏജന്‍സി), ശനി, 5 ജൂലൈ 2008   ( 11:59 IST )
കെ കരുണാകരനോടൊപ്പം കോണ്‍ഗ്രസില്‍ തിരിച്ചെത്തിയവര്‍ക്ക് പാര്‍ട്ടിയില്‍ നല്‍കേണ്ട സ്ഥാനങ്ങള്‍ സംബന്ധിച്ച് ഇതുവരെ അന്തിമ തീരുമാനമൊന്നും എടുത്തിട്ടില്ലെന്ന് കേരളത്തിന്‍റെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി മൊഹ്സീന കിദ്വായി വ്യക്തമാക്കി. ഒരു സ്വകാര്യ ടെലിവിഷന്‍ ചാനലിന് അനുവദിച്ച ടെലിഫോണ്‍ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. തന്‍റെ ആവശ്യങ്ങള്‍ എന്തെല്ലാമാണെന്ന് കരുണാകരന്‍ പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വവും തങ്ങളുടെ കാഴ്ചപ്പാട് വ്യക്തമാക്കിയിട്ടുണ്ട്. ഇതു സംബന്ധിച്ച അന്തിമ തീരുമാനത്തില്‍ എത്തിച്ചേര്‍ന്നിട്ടില്ല.

ആണവകരാറുമായി ബന്ധപ്പെട്ട് തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുന്നതിനാല്‍ പ്രാദേശിക വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള രാഷ്‌ട്രീയ അന്തരീക്ഷമല്ല ഡല്‍ഹിയില്‍ ഇപ്പോള്‍ നിലവിലുള്ളത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ ഇപ്പോള്‍ കേന്ദ്ര സര്‍ക്കാരിനെ സംരക്ഷിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകളില്‍ വ്യാപൃതരാണ്. നിലവിലുള്ള തിരക്കുകള്‍ കഴിഞ്ഞ ശേഷം മാത്രമെ കേരളത്തിലെ സംഘടനാ കാര്യങ്ങള്‍ ഹൈക്കമാന്‍ഡ് പരിഗണിക്കുകയുള്ളുവെന്നും അവര്‍ വ്യക്തമാക്കി.

പുനസംഘടന സംബന്ധിച്ച് തീരുമാനമൊന്നും എടുത്തിട്ടില്ലെന്ന് കെ പി സി സി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയും വ്യക്തമാക്കിയിരുന്നു. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈകൊള്ളേണ്ടതെന്നും പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധി തന്നെ ഉചിതമായ സമയത്ത് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തുമെന്നുമാണ് ചെന്നിത്തല പറഞ്ഞത്

കരുണാകര വിഭാഗക്കാരായ പീതാംബരക്കുറിപ്പിനെയും വേണുഗോപാലിനെയും കെ പി സി സി ജനറല്‍ സെക്രട്ടറിമാരായും കോടോത്ത് ഗോവിന്ദന്‍ നായരെ വൈസ് പ്രസിഡന്‍റായും നിയമിച്ചതായി വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്തുവന്ന ലിസ്റ്റിനെ കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം..
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ബസുകളില്‍ മിന്നല്‍ പരിശോധന
കരുണാകരന് 90 തികഞ്ഞു
ചര്‍ച്ചകള്‍ പൂര്‍ത്തിയായിട്ടില്ല: ചെന്നിത്തല
കൊടുങ്ങല്ലൂരില്‍ നിരോധനാജ്ഞ
ഉമ്മന്‍‌ചാണ്ടി കരുണാകരനെ സന്ദര്‍ശിച്ചു
സുധാകരനെതിരെ ഷാജു കേസ് നല്‍കി
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
കറന്‍സിയില്‍ മീരാനന്ദന്‍
സ്വാതി ഭാസ്കര്‍ സംവിധാനം ചെ യ്യുന്ന ‘കറന്‍സി’ കാമുകിയുടെ മു ന്നില്‍ സമ്പന്നനാണെന്ന് തെളിയിക്ക...
ചരിത്രമാകാന്‍ നായര്‍‌സാന്‍
ഉലകം ചുറ്റും വാലിബന്‍
വാര്‍ത്ത
വ്യവസായം വാര്‍ത്ത - രാജ്യത്തെ നാണ്യ പ്പെരുപ്പ നിരക്ക് പെട്ടെന്ന് താഴേയ്ക്കിറങ്ങി ല്ലെന്നാണ് സാമ്പത്തിക രംഗത്തെ വിദഗ്ധര്‍ വിലയിരുത്തുകയും കേന്ദ്രമന്ത്രി ചിദംബരം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...