യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത പ്രാദേശികം
സര്‍വ്വകക്ഷി യോഗം വിളിക്കണം: ചെന്നിത്തല
തിരുവനന്തപുരം (ഏജന്‍സി), 5 ജൂലൈ 2008   ( 16:01 IST )
ഏഴാം ക്ലാസിലെ സാമൂഹ്യപാഠം പുസ്തകം സംബന്ധിച്ച് ഉയര്‍ന്നുവന്നിട്ടുള്ള ആരോപണങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സര്‍വ്വകക്ഷി യോഗം വിളിക്കണമെന്ന് കെ പി സി സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ദുരഭിമാനം വെടിഞ്ഞ് പുസ്തകം പിന്‍‌വലിച്ച് ചര്‍ച്ചകള്‍ക്ക് സര്‍ക്കാര്‍ തയ്യാറാകണം. പുസ്തകം പരിശോധിക്കാന്‍ സമിതിയെ നിശ്ചയിച്ചതു തന്നെ പുസ്തകത്തില്‍ തെറ്റുകളുണ്ടെന്നതിന്‍റെ തെളിവാണ്. പുസ്തകത്തില്‍ തെറ്റുകളുണ്ടെന്നത് അച്യുതാനന്ദന്‍ മന്ത്രിസഭയിലെ ഒരംഗം തന്നെ സമ്മതിച്ച വസ്തുതയാണെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

പുസ്തകത്തിന്‍റെ മറവില്‍ കോണ്‍ഗ്രസ് കേരളത്തില്‍ അക്രമം നടത്തുകയാണെന്നാണ് ഡല്‍ഹിയില്‍ ചെന്ന് മന്ത്രി എം എ ബേബി അവകാശപ്പെട്ടത്. ഇത് തികച്ചും വാസ്തവ വിരുദ്ധമാണ്. രാജ്യ താല്‍പ്പര്യം സംരക്ഷിക്കുന്നതിനു വേണ്ടി നിലകൊള്ളുന്ന പാര്‍ട്ടിയാണ്‌ കോണ്‍ഗ്രസ്‌ എന്നും ചെന്നിത്തല അവകാശപ്പെട്ടു. പുസ്തകത്തിനെതിരെ സംസ്ഥാന വ്യാപകമായി പൊതുയോഗങ്ങള്‍ നടത്തും. ആറാം തീയതി കൊച്ചിയിലും പത്താം തീയതി തിരുവനന്തപുരത്തും പൊതുയോഗം ചേരുമെന്ന് ചെന്നിത്തല അറിയിച്ചു.

പാഠ പുസ്തകത്തിന്‍റെ പരിഭാഷ വായിച്ച ശേഷം കേന്ദ്ര മന്ത്രി അര്‍ജുന്‍ഃസിംഗ് അത്ഭുതം രേഖപ്പെടുത്തിയതായുള്ള മന്ത്രി എം എ ബേബിയുടെ അവകാശവാദം പച്ചക്കള്ളമാണ്. ബേബിക്കു ശേഷം താനാണ് അര്‍ജുന്‍സിംഗിനെ സന്ദര്‍ശിച്ചത്. പാഠപുസ്തക വിവാദത്തെ കുറിച്ച് അദ്ദേഹത്തോട് വിശദീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇത് സംസ്ഥാന വിഷയമാണെന്നാണ് കേന്ദ്ര മന്ത്രി പ്രതികരിച്ചതെന്നും ചെന്നിത്തല വ്യക്തമാക്കി.

ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടാണ് പാഠപുസ്തക വിവാദം ഉയര്‍ത്തിക്കൊണ്ടു വന്നിട്ടുള്ളതെന്ന ആരോപണവും ശരിയല്ല. തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ കോണ്‍ഗ്രസിനോ ഐക്യമുന്നണിക്കോ പുസ്തക വിവാദത്തിന്‍റെ ആവശ്യമില്ലെന്നും ചെന്നിത്തല അവകാശപ്പെട്ടു. പാഠപുസ്തകത്തില്‍ പ്രശ്നങ്ങളൊന്നും ഇല്ലെന്ന് അഭിപ്രായപ്പെട്ട എം വി രാഘവനും കെ ആര്‍ ഗൌരിയമ്മയും ആന്ത്യന്തികമായി കമ്മ്യൂണിസ്റ്റ് നേതാക്കളാണെന്നും കെ പി സി സി അധ്യക്ഷന്‍ ചൂണ്ടിക്കാട്ടി.














(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
സഫിയ വധം: നടപടിയെടുക്കുമെന്ന് മന്ത്രി
പൊലീസിന് വീഴ്ചപറ്റി: ഉമ്മന്‍‌ചാണ്ടി
പള്ളികള്‍ ലീഗിന്‍റെ സ്ത്രീധന സ്വത്തല്ല: പാലൊളി
പുനസംഘടന വാര്‍ത്ത തെറ്റ്: കരുണാകരന്‍
യുവാക്കള്‍ ബൈക്കപകടത്തില്‍ മരിച്ചു
എതിര്‍പ്പിന് പിന്നില്‍ സ്വാര്‍ഥ താത്പര്യം: സുധാകരന്‍
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
കറന്‍സിയില്‍ മീരാനന്ദന്‍
സ്വാതി ഭാസ്കര്‍ സംവിധാനം ചെ യ്യുന്ന ‘കറന്‍സി’ കാമുകിയുടെ മു ന്നില്‍ സമ്പന്നനാണെന്ന് തെളിയിക്ക...
ചരിത്രമാകാന്‍ നായര്‍‌സാന്‍
ഉലകം ചുറ്റും വാലിബന്‍
വാര്‍ത്ത
വ്യവസായം വാര്‍ത്ത - രാജ്യത്തെ നാണ്യ പ്പെരുപ്പ നിരക്ക് പെട്ടെന്ന് താഴേയ്ക്കിറങ്ങി ല്ലെന്നാണ് സാമ്പത്തിക രംഗത്തെ വിദഗ്ധര്‍ വിലയിരുത്തുകയും കേന്ദ്രമന്ത്രി ചിദംബരം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...