|
| തീരുമാനം വിധി പഠിച്ച ശേഷം: നളിനി നെറ്റോ |
| തിരുവനന്തപുരം(ഏജന്‍സി), ചൊവ്വ, 22 ജൂലൈ 2008 ( 17:32 IST ) | |
പീഡനക്കേസില്‍ മുന്‍മന്ത്രി നീല ലോഹിതദാസന്‍ നാടാരെ വെറുതെ വിട്ട കോടതി വിധി പഠിച്ച ശേഷം തീരുമാനം കൈക്കൊള്ളുമെന്ന് ചീഫ് ഇലക്‌ട്രല്‍ ഓഫീസര്‍ നളിനി നെറ്റോ. കോടതി വിധി തന്‍റെ അഭിഭാഷകന്‍ പരിശോധിച്ചു വരികയാണെന്നും നളിനി നെറ്റോ അറിയിച്ചു. അതേ സമയം, തനിക്കെതിരെയുള്ള ആരോപണം കെട്ടിച്ചമച്ചതാണെന്ന് കോടതിവിധിയോടെ വ്യക്തമായിരിക്കുകയാണെന്ന് നീല ലോഹിതദാസന്‍ നാടാര്‍ പ്രതികരിച്ചു. കള്ളത്തെളിവുകളുണ്ടാക്കി കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിയായിരിക്കെ ഐ എ എസ് ഉദ്യോഗസ്ഥയായ നളിനി നെറ്റോയെ പീഡിപ്പിച്ചു എന്ന കേസില്‍ നീല ലോഹിതദാസന്‍ നാടാരെ തിരുവനന്തപുരം സെഷന്‍സ് കോടതിയാണ് വെറുതെ വിട്ടത്. നീലനു വേണ്ടി അഡ്വ. വി ജി ഗോവിന്ദന്‍നായര്‍ ഹാജരായി.
വനം മന്ത്രിയായിരുന്ന നീല ലോഹിതദാസന്‍ നാടാര്‍ 1999 ഡിസംബര്‍ 21ന് ഗതാഗത സെക്രട്ടറിയായിരുന്ന നളിനി നെറ്റോയെ സ്വന്തം ചേംബറില്‍ വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നായിരുന്നു കേസ്. ഈ കേസില്‍ 2005ല്‍ മജിസ്‌ട്രേറ്റ് കോടതി നീലന് മൂന്നുമാസം തടവുശിക്ഷയും 50,000 രൂപ പിഴയും ശിക്ഷിച്ചിരുന്നു. ഇതിനെതിരെ നീലന്‍ അപ്പീല്‍ സമര്‍പ്പിച്ചിരുന്നു. ഈ അപ്പീലിന്മേലാണ് കീഴ്ക്കോടതിയുടെ ഉത്തരവ് റദ്ദാക്കി ഇപ്പോള്‍ സെഷന്‍സ് കോടതി ഉത്തരവിട്ടിരിക്കുന്നത്.
ഈ കേസിനെ തുടര്‍ന്ന് നീലന് മന്ത്രിസ്ഥാനം നഷ്ടമായിരുന്നു.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | AP |
| | | റോബോട്ട് കുഴപ്പത്തില്‍! | | രജനീകാന്ത് ചിത്രം ‘റോബോട്ട്’ പുതി യ ഒരു പ്രതിസന്ധിയെ നേരിടുന്നു. ചിത്രത്തിന്‍റെ കഥയുമായി സാമ്യമു... |
|
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - ഇന്ത്യ 700 മെഗാ വാട്ട് ശേഷിയുള്ള എട്ട് പുതിയ ആണവ പ്ലാ ന്‍റുകള്‍ കൂടി സ്ഥാപിക്കാന്‍ പദ്ധതിയിടുന്ന തായി റിപ്പോര്‍ട്ട്. രാജ്യത്തെ ആണവോര്‍ജ്ജ ഉത്പാദന ശേഷി 10000 മെഗാവാട്ടായി... |
| |
|
|
|
|
|
|
|