യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത പ്രാദേശികം
ഭീഷണി ബി ജെ പി: കുഞ്ഞാലിക്കുട്ടി
മലപ്പുറം(ഏജന്‍സി), ബുധന്‍, 23 ജൂലൈ 2008   ( 15:02 IST )
ബി ജെ പി അധികാരത്തില്‍ വരുന്നതാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ ഭീഷണിയെന്ന് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. മലപ്പുറത്ത്‌ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ മതേതര കക്ഷികളെ ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ബി ജെ പിയുമായി സഖ്യമുണ്ടാക്കാന്‍ ഒരു മടിയുമില്ലാത്ത മായാവതിയെ ഇടതു പാര്‍ട്ടികള്‍ അവതാരമായി ഉയര്‍ത്തിക്കാട്ടുകയാണ്. സര്‍ക്കാരിനെ മറിച്ചിടാന്‍ ശ്രമിച്ചതിന് ഇടതുപക്ഷം കനത്ത വില നല്‍കേണ്ടി വരും. അധികാരത്തില്‍ വരാന്‍ വേണ്ടിയാണ്‌ ഇടതു പാര്‍ട്ടികള്‍ ബി എസ്‌ പിയുമായി ചേര്‍ന്ന്‌ ഇപ്പോള്‍ മൂന്നാം മുന്നണി രൂപീകരിക്കുന്നത് - കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ക്ലസ്റ്റര്‍ യോഗത്തിലെ സംഘര്‍ഷത്തിനിടെ അധ്യാപകന്‍ മരിച്ച സംഭവത്തില്‍ ലീഗ് പ്രവര്‍ത്തകര്‍ക്കെതിരേ സര്‍ക്കാര്‍ നുണപ്രചരണം നടത്തുകയാണ്. അധ്യാപകന്‍ മരിച്ചത്‌ മര്‍ദ്ദനം മൂലമല്ലെന്ന്‌ പോസ്‌റ്റ്മോര്‍ട്ടം ചെയ്‌ത ഡോക്ടര്‍മാര്‍ വ്യക്‌തമാക്കിയിട്ടുണ്ട്. പോസ്‌റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്‌ പുറത്തു വരാത്തതില്‍ ദുരൂഹതയുണ്ട്‌. റിപ്പോര്‍ട്ട്‌ സര്‍ക്കാരിന് അനുകൂലമാക്കി ലീഗ്‌ പ്രവര്‍ത്തകരെ കുടുക്കാന്‍ ശ്രമം നടക്കുകയാണ് - കുഞ്ഞാലിക്കുട്ടി ആരോപിച്ചു.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
എസ്‌എംഇ റാംഗിംഗ്‌: കുറ്റപത്രം നല്‍കുന്നത് മാറ്റിവച്ചു
എസ്‌എംഇ റാംഗിംഗ്‌: കുറ്റപത്രം ഇന്ന്‌ നല്‍കും
അക്രമങ്ങള്‍ക്ക്‌ സര്‍ക്കാറിന്‍റെ പച്ചക്കൊടി: ചെന്നിത്തല
അഴിമതികളുടെ കേന്ദ്രമാണ്‌ ശബരിമല: സുധാകരന്‍
സബ്സിഡി നല്‍കുന്ന കാര്യം തീരുമാനിച്ചിട്ടില്ല: ബാലന്‍
കോഴിക്കോട് ലീഗ് ഓഫീസിന് നേരെ ആക്രമണം
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
റോബോട്ട് കുഴപ്പത്തില്‍!
രജനീകാന്ത് ചിത്രം ‘റോബോട്ട്’ പുതി യ ഒരു പ്രതിസന്ധിയെ നേരിടുന്നു. ചിത്രത്തിന്‍റെ കഥയുമായി സാമ്യമു...
മര്‍മയോഗിയില്‍ ബിഗ്‌ബിയും?
ഷാരുഖിന് പ്രായമായി!
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ഇന്ത്യ 700 മെഗാ വാട്ട് ശേഷിയുള്ള എട്ട് പുതിയ ആണവ പ്ലാ ന്‍റുകള്‍ കൂടി സ്ഥാപിക്കാന്‍ പദ്ധതിയിടുന്ന തായി റിപ്പോര്‍ട്ട്. രാജ്യത്തെ ആണവോര്‍ജ്ജ ഉത്പാദന ശേഷി 10000 മെഗാവാട്ടായി...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...