|
| ജാതിവ്യവസ്ഥക്കെതിരായ പോരാട്ടം വര്‍ഗസമരം: കാരാട്ട് |
| കൊച്ചി (ഏജന്‍സി), 16 ഓഗസ്റ്റ് 2008 ( 16:39 IST ) | |
ജാതി വ്യവസ്ഥക്കെതിരായ പോരാട്ടം വര്‍ഗസമരത്തിന്‍റെ ഭാഗമാണെന്ന് സി പി എം ദേശീയ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. സി പി എം സംഘടിപ്പിച്ച പട്ടികജാതി കണ്‍വന്‍ഷന്‍ കൊച്ചിയില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജാതി വ്യവസ്ഥ ഉന്‍മൂലനം ചെയ്യുക എന്നത് പൂര്‍ത്തീകരിക്കാനാവാത്ത കടമയാണ്. ഭൂമിയുടെ ഉടമസ്ഥാവകാശം ജാതിവ്യവസ്ഥയുമായി ബന്ധപ്പെട്ട് നിലനിന്നിരു ന്നതിനാലാണ് കേരളത്തില്‍ ഇടതു സര്‍ക്കാര്‍ ഭൂപരിഷ്കരണം നടപ്പിലാക്കിയതെന്നും കാരാട്ട് വിശദീകരിച്ചു.
സര്‍ക്കാരിന്‍റെ കൈവശമുള്ള മിച്ചഭൂമി പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യണം. ആഗോളീകരണ ഉദാരവത്ക്കരണ നയങ്ങളുടെ അനന്തര ഫലങ്ങള്‍ ഇന്ന് ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത് ദളിത് വിഭാഗക്കാരാണ്. ഇവരുടെ താത്പര്യങ്ങള്‍ കൂടി സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പു വരുത്തണം. ദളിതരുടെ പ്രശ്നങ്ങളില്‍ ഇടപെടാന്‍ പാര്‍ട്ടി എന്നും ശ്രമിച്ചിട്ടുണ്ട്. ഇത് ഭാവിയിലും തുടരും. സ്വകാര്യ മേഖലയിലും പട്ടിക വിഭാഗങ്ങള്‍ക്ക് സംവരണം ഏര്‍പ്പെടുത്തണമെന്നതാണ് സി പി എമ്മിന്‍റെ കാഴ്ചപ്പാടെന്നും കാരാട്ട് വിശദമാക്കി.
മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍, സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, മന്ത്രിമാരായ കോടിയേരി ബാലകൃഷ്ണന്‍, എ കെ ബാലന്‍, ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മൊബൈല്‍ വിപണിയെന്ന സ്ഥാനം ഇന്ത്യയ്ക്ക്. കഴിഞ്ഞ മുന്ന് വര്‍ഷത്തെ അതിവേഗതയിലുള്ള.... |
| |
|
|
|
|
|
|
|