|
| അധികവൈദ്യുതി നിരക്ക് കുത്തനെകൂട്ടി |
| തിരുവനന്തപുരം(ഏജന്‍സി), ചൊവ്വ, 19 ഓഗസ്റ്റ് 2008 ( 17:40 IST ) | |
വ്യവസായങ്ങളുടെ അധിക വൈദ്യുതി സര്‍ക്കാര്‍ കുത്തനെ ഉയര്‍ത്തി. യൂണിറ്റിന് നിലവിലുളള 3.99 രൂപയില്‍ നിന്ന് 11.19 രൂപയാണ് നിരക്ക് പുതുക്കി നിശ്ചയിച്ചത്. സംസ്ഥാനത്ത് ഹൈടെന്‍ഷന്‍, എക്സ്ട്രാ ഹൈടെന്‍ഷന്‍ ഉപഭോക്താക്കള്‍ക്ക് ജൂലൈ മാസം 25 മുതല്‍ 25% ശതമാനം പവര്‍ക്കട്ട് ഏര്‍പ്പെടുത്തിയിരുന്നു.
ഇതനുസരിച്ച് വന്‍ വ്യവസായങ്ങള്‍ 75 ശതമാനം വൈദ്യുതി മാത്രമേ ഉപയോഗിക്കാവൂ. ഇതില്‍ കൂടുതല്‍ ഉപയോഗിക്കുന്ന വൈദ്യുതിക്ക് കാലാകാലങ്ങളില്‍ പുതിയ നിരക്ക് നിശ്ചയിക്കുമെന്ന് വൈദ്യുതി ബോര്‍ഡ് അറിയിച്ചിരുന്നു. ഇതിന് റെഗുലേറ്ററി കമ്മിഷന്‍ ബോര്‍ഡിന് അനുവാദം നല്‍കിയിരുന്നുഇതനുസരിച്ചാണ് ഇപ്പോള്‍ നിരക്ക് പുതുക്കിയിരിക്കുന്നത്.
ജൂലൈ 25 മുതല്‍ ജൂലൈ 30 വരെ വ്യവസായങ്ങള്‍ ഉപയോഗിച്ച അധിക വൈദ്യുതിയുടെ വിലയാണ് ഇപ്പോള്‍ യൂണിറ്റിന് 11.19 രൂപയായി നിശ്ചയിച്ചിരിക്കുന്നത്. ഈ നിരക്ക് കാലാകാലങ്ങളില്‍ മാറും. ഓഗസ്റ്റ് മാസത്തെ വൈദ്യുതി ഉപഭോഗം സംബന്ധിച്ച ചാര്‍ജ് ഓഗസ്റ്റ് മാസം അവസാനം നിശ്ചയിക്കും. നിലവില്‍ വ്യവസായങ്ങള്‍ക്കുള്ള ശരാശരി വൈദ്യുതി നിരക്ക് യൂണിറ്റിന് മൂന്നുരൂപ തൊണ്ണൂറ്റൊമ്പത് പൈസയാണ്. ഇതിന് യൂണിറ്റിന് 50 പൈസ സര്‍ചാര്‍ജും നല്‍കണം. ഈ അധിക നിരക്ക് വ്യവസായങ്ങളില്‍ ഏല്‍പ്പിക്കാന്‍ പോകുന്ന അധിക ബാധ്യത കനത്തതാണ്.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മൊബൈല്‍ വിപണിയെന്ന സ്ഥാനം ഇന്ത്യയ്ക്ക്. കഴിഞ്ഞ മുന്ന് വര്‍ഷത്തെ അതിവേഗതയിലുള്ള.... |
| |
|
|
|
|
|
|
|