യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത പ്രാദേശികം
മില്‍മ പാല്‍ വില വര്‍ധിപ്പിക്കും
തിരുവനന്തപുരം (ഏജന്‍സി), തിങ്കള്‍, 29 സെപ്റ്റംബര്‍ 2008   ( 13:14 IST )
മില്‍മ പാലിന് ലിറ്ററിന് ഒരു രൂപ വച്ച് വില വര്‍ധിപ്പിക്കാന്‍ ഇടതുമുന്നണി സംസ്ഥാന സര്‍ക്കാരിനോട് ശിപാര്‍ശ ചെയ്തു. തിങ്കളാഴ്ച നടന്ന മുന്നണി യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം ഉണ്ടായത്. ഇതോടെ പാല്‍ വില ലിറ്ററിന് പത്ത് രൂപ അമ്പത് പൈസയായി ഉയരും. ലിറ്ററിന് രണ്ട് രൂപ വച്ച് വില വര്‍ധിപ്പിക്കണമെന്നാണ് മില്‍മ ഡയറക്‌ടര്‍ ബോര്‍ഡ് യോഗം സംസ്ഥാന സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചിരുന്നത്.

കാലിത്തീറ്റ വില വര്‍ധന കണക്കിലെടുത്താണ് പാലിന് വില വര്‍ധിപ്പിക്കാന്‍ ഇടതുമുന്നണി പച്ചക്കൊടി കാട്ടിയിട്ടുള്ളത്. കാലിത്തീറ്റ നിര്‍മ്മാണത്തിനുള്ള അസംസ്കൃത വസ്തുക്കളുടെ വില വര്‍ധനവ് ചൂണ്ടിക്കാട്ടിയാണ് നിര്‍മ്മാ‍താക്കള്‍ വില വര്‍ധിപ്പിച്ചിരുന്നത്. പുതുക്കിയ വിലയില്‍ ഒരു പങ്ക് ക്ഷീരകര്‍ഷകര്‍ക്ക് കൂടി ലഭ്യമാകുന്ന വിധത്തിലാണ് മുന്നണിയുടെ ശിപാര്‍ശ. മന്ത്രിസഭാ യോഗം ഇത് അംഗീകരിക്കുന്നതോടെ വില വര്‍ധന പ്രാബല്യത്തില്‍ വരും.

വിവാദമായ സെസ് വിഷയം മുന്നണി യോഗത്തില്‍ ചര്‍ച്ച ചെയ്തില്ലെന്നാണ് സൂചന. സെസ് പ്രശ്നത്തില്‍ സി പി എമ്മും സി പി ഐയും തമ്മില്‍ ചര്‍ച്ച നടത്തി പരിഹാരം കാണണമെന്ന നിര്‍ദേശത്തോടെ യോഗം ഇതുസംബന്ധിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ക്ക് കടക്കാതെ പിരിയുകയായിരുന്നു.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
കണ്ണൂര്‍: ഹര്‍ജി മാറ്റിവച്ചു
എസ്‌ എം ഇ റാഗിങ്‌ വിചാരണ മാറ്റി
റോഡ്‌ നവീകരണം: കേരള-കര്‍ണ്ണാടക ചര്‍ച്ച ഇന്ന്‌
എസ്‌എംഇ വിചാരണ ഇന്ന്‌ തുടങ്ങും
സെസ്‌: എല്‍‌ ഡി‌ എഫ് യോഗം ഇന്ന്‌
സെസ്: കൂടുതല്‍ ഇളവുകള്‍ നല്‍കില്ല
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
രഹസ്യങ്ങളുടെ ‘മണിച്ചിത്ര‘പ്പൂട്ട്!
അഭിനേതാക്കള്‍ക്ക് അവര്‍ അവതരി പ്പിക്കുന്ന കഥാപാത്രങ്ങളെക്കുറിച്ചല്ലാ തെ കഥയുടെ എ ബി സി ഡി....
ചെമ്പകരാമന്‍ എന്ന് തുടങ്ങും?
ഇമ്രാന്‍ - ജെനിലിയ വീണ്ടും?
വാര്‍ത്ത
വ്യവസായം വാര്‍ത്ത - പൊതുമേഖല സ്ഥാ പനമായ ബി എസ് എന്‍ എല്‍ മറ്റ് സ്വകാര്യ മൊബൈല്‍ സേവന ദാതാക്കളുമായി നെറ്റ്‌വ ര്‍ക്ക് പങ്കാളിത്ത ധാരണയിലെത്തിയതോടെ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...