യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത പ്രാദേശികം
സിദ്ദിഖ് പണം വാങ്ങിയെന്ന് ആരോപണം
ന്യൂഡല്‍ഹി(ഏജന്‍സി), ശനി, 11 ഒക്‍ടോബര്‍ 2008   ( 14:58 IST )
യൂത്ത്‌ കോണ്‍ഗ്രസ്‌ സംസ്ഥാന അധ്യക്ഷന്‍ ടി സിദ്ദിഖിനെതിരെ അഴിമതി ആരോപണം. യൂത്ത്‌ കോണ്‍ഗ്രസ്‌ ജനറല്‍ സെക്രട്ടറി എസ്‌ ജലീല്‍ മുഹമ്മദാണ് സിദ്ദിഖിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. സംഘടനയുടെ ജില്ലാ ഭാരവാഹികളെയും ബ്ലോക്ക്‌ പ്രസിഡന്‍റുമാരെയും പണം വാങ്ങിയാണ് സിദ്ദിഖ് തീരുമാനിച്ചതെന്നാണ് ജെലീല്‍ ആരോപിച്ചത്. യൂത്ത് കോണ്‍ഗ്രസിന്‍റെ ഭാരവാഹികളെ തീരുമാനിക്കുന്നതിന് പിന്നില്‍ വിദേശ സ്രോതസുകളുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

കഴിഞ്ഞ ദിവസം പുറത്തിറക്കിയ യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്‍റുമാരുടെയും ജില്ലാ ഭാരവാഹികളുടെയും പട്ടികയ്ക്കെതിരെയാണ് ജലീല്‍ ആരോപണം നടത്തിയിരിക്കുന്നത്. സിദ്ദിഖ് പണം വാങ്ങി ചിലരെ ഈ പട്ടികയില്‍ ഉള്‍പ്പെടുത്തിയതായും തന്‍റെ പക്കല്‍ അതിന്‍റെ തെളിവുകളുണ്ടെന്നും ജലീല്‍ ആരോപിക്കുന്നു.

ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനം വിളിച്ചാണ് ജലീല്‍ മുഹമ്മദ് സിദ്ദിഖിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചത്. തന്‍റെ പക്കലുള്ള തെളിവുകള്‍ ദേശീയ നേതൃത്വത്തിന് കൈമാറുമെന്നും ജലീല്‍ പറഞ്ഞു. സിദ്ദിഖിന് സിമി സംഘടനയുയി ബന്ധമുണ്ട് എന്ന ആക്ഷേപം മാറ്റാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ലെന്നും ജലീല്‍ ചൂണ്ടിക്കാട്ടി.


(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
തലശേരിയില്‍ സംഘര്‍ഷാവസ്ഥ
ജോണ്‍ സി ജേക്കബ്‌ അന്തരിച്ചു
സ്മാര്‍ട്ട് സിറ്റിക്ക് അര്‍ഹതയില്ലാത്ത ഇളവുകള്‍
ഭൂസുരക്ഷാനിയമത്തില്‍ ഭേദഗതി
വാഹനാപകടം: കിന്‍ഫ്ര ജീവനക്കാര്‍ മരിച്ചു
ധീരപാലന്‍ ചാളിപ്പാട്ട് നിര്യാതനായി
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
കത്രീനയ്ക്ക് തിരക്കോടുതിരക്ക്
ഐശ്വര്യ റായിക്കു വേണ്ടിപ്പോലും ബോളിവുഡ് ഇത്രയും വിലപേശല്‍ നടത്തിയിട്ടില്ലെന്നാണ് സിനിമാവിദ....
അക്ഷയ് ചിത്രത്തിന് ശാപമോക്ഷം
നാഗകന്യകയായി മല്ലിക എത്തുന്നു
വാര്‍ത്ത
വ്യവസായം വാര്‍ത്ത - പ്രത്യേക പദ്ധതിയു ടെ ഗുണഫലങ്ങള്‍ കണ്ടു തുടങ്ങാന്‍ സമയം ആവശ്യമാണ്. ഫലവത്തായതും അതേ സമ യം നികുതി ദായകന്‍റെ പണം പാഴാക്കാത്ത...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...