|
| ഇന്ത്യയുടെ സ്വാതന്ത്ര്യം നഷ്ടപ്പെടുത്തി |
| തിരുവനന്തപുരം(ഏജന്‍സി), ശനി, 11 ഒക്‍ടോബര്‍ 2008 ( 17:19 IST ) | |
ആണവ കരാറിലൂടെ ഇന്ത്യയുടെ സ്വാതന്ത്ര്യം യു പി എ സര്‍ക്കാര്‍ നഷ്ടപ്പെടുത്തിയിരിക്കുകയാണെന്ന് വിദ്യാഭ്യാസമന്ത്രി എം എ ബേബി. ഒരു അര്‍ദ്ധരാത്രിയില്‍ രാജ്യം നേടിയ സ്വാതന്ത്ര്യം മറ്റൊരു അര്‍ദ്ധരാത്രിയിലൂടെ കോണ്‍ഗ്രസും പ്രധാനമന്ത്രിയും ചേര്‍ന്ന് നഷ്ടപ്പെടുത്തി. ആണവ കരാറിന്‍റെ പേരില്‍ കോണ്‍ഗ്രസ് നടത്തുന്ന വിജയാഘോഷങ്ങള്‍ അപഹാസ്യമാണ്. സ്വാതന്ത്ര്യം പണയം വച്ച് ഊര്‍ജ്ജസുരക്ഷ നേടി എന്നു പറയുന്നതില്‍ ഒരു അര്‍ത്ഥവുമില്ല - ബേബി പറഞ്ഞു.
എന്നാല്‍ ആണവകരാറില്‍ ഒപ്പിട്ടതോടെ ഇടതുപാര്‍ട്ടികളുടെ ബ്ലാക്ക് മെയില്‍ രാഷ്‌ട്രീയം വിജയിക്കില്ലെന്ന് തെളിഞ്ഞതായി പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി പറഞ്ഞു. ആണവകരാര്‍ സംബന്ധിച്ച് ലീഗിന്‍റെ മാത്രമല്ല, രാഷ്ട്രത്തിന്‍റെ മുഴുവന്‍ ആശങ്കയും മാറിയെന്ന് വിദേശകാര്യ സഹമന്ത്രിയും മുസ്ലിം ലീഗ് ദേശീയ പ്രസിഡന്‍റുമായ ഇ അഹമ്മദ് പറഞ്ഞു.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - പ്രത്യേക പദ്ധതിയു ടെ ഗുണഫലങ്ങള്‍ കണ്ടു തുടങ്ങാന്‍ സമയം ആവശ്യമാണ്. ഫലവത്തായതും അതേ സമ യം നികുതി ദായകന്‍റെ പണം പാഴാക്കാത്ത... |
| |
|
|
|
|
|
|
|