|
| ബിജു മാവേലിക്കരയില്‍ സ്ഥാനാര്‍ത്ഥി? |
| ആലപ്പുഴ(ഏജന്‍സി), 12 ഒക്‍ടോബര്‍ 2008 ( 13:40 IST ) | |
എസ് എഫ് ഐ അഖിലേന്ത്യാ പ്രസിഡന്‍റ് പി കെ ബിജുവിനെ വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ മാവേലിക്കര മണ്ഡലത്തില്‍ മത്സരിപ്പിക്കാന്‍ സി പി എം ആലോചിക്കുന്നതായി സൂചന. മാവേലിക്കര സംവരണ മണ്ഡലമായതോടെയാണ് ബിജുവിനെ മത്സരിപ്പിക്കാം എന്ന ആലോചന നേതൃത്വത്തിന് ഉണ്ടായതെന്നറിയുന്നു. ബിജുവിന്‍റെ കറതീര്‍ന്ന വ്യക്തിത്വവും എസ് എഫ് ഐ ദേശീയ അധ്യക്ഷന്‍ എന്ന ഇമേജും തെരഞ്ഞെടുപ്പില്‍ ഗുണകരമാകുമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.
മാവേലിക്കര സംവരണ മണ്ഡലമായതോടെ നിലവിലുള്ള എം പി സിഎസ് സുജാതയ്ക്ക് അവിടെ മത്സരിക്കാനാവില്ല. എന്നാല്‍ മാവേലിക്കര മണ്ഡലം തങ്ങള്‍ക്ക് വേണമെന്ന് സി പി ഐ ആവശ്യപ്പെടുമെന്നും സൂചനയുണ്ട്. സംവരണമണ്ഡലമായ അടൂര്‍ ഇത്തവണ മണ്ഡലമല്ലാതായതോടെയാണ് സി പി ഐ മാവേലിക്കരയില്‍ നോട്ടമിട്ടത്. പുതുതായി രൂപം കൊള്ളുന്ന പത്തനംതിട്ട മണ്ഡലം വേണ്ടെന്ന നിലപാടിലാണ് സി പി ഐ.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - പ്രത്യേക പദ്ധതിയു ടെ ഗുണഫലങ്ങള്‍ കണ്ടു തുടങ്ങാന്‍ സമയം ആവശ്യമാണ്. ഫലവത്തായതും അതേ സമ യം നികുതി ദായകന്‍റെ പണം പാഴാക്കാത്ത... |
| |
|
|
|
|
|
|
|