|
| ഭൂസമരക്കാരുടെ ആവശ്യം അംഗീകരിക്കാനാവില്ല |
| പാലക്കാട്(ഏജന്‍സി), തിങ്കള്‍, 13 ഒക്‍ടോബര്‍ 2008 ( 13:16 IST ) | |
ചെങ്ങറ ഭൂസമരക്കാര്‍ ആവശ്യപ്പെടുന്നപോലെ ഒരാള്‍ക്ക് അഞ്ചേക്കര്‍ ഭൂമിയും അഞ്ച് ലക്ഷം രൂപയും ലഭ്യമാക്കുവാന്‍ തങ്ങള്‍ വിചാരിച്ചാല്‍ നടക്കില്ലെന്ന് മന്ത്രി എ കെ ബാലന്‍ വ്യക്തമാക്കി. ഭൂസമരക്കാര്‍ ആവശ്യപ്പെടുന്നത്രയും ഭൂമി ഇപ്പോള്‍ കേരളത്തില്‍ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് ജില്ലാ ഭൂമിവിതരണമേളയുടെ പട്ടയവിതരണ ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാവര്‍ക്കും ഭൂമി നല്‍കണമെങ്കില്‍ തമിഴ്നാട്ടില്‍ നിന്നോ കര്‍ണ്ണാടകത്തില്‍ നിന്നോ കണ്ടെത്തേണ്ടതായി വരും. നിയമപ്രകാരം ആര്‍ക്കെങ്കിലും പട്ടയം നല്‍കിയാല്‍ ഒരു മാസത്തിനുളളില്‍ അവര്‍ക്ക് ഭൂമി ലഭ്യമായെന്നുള്ള രേഖകള്‍ ജില്ലാ കലക്ടര്‍ക്ക് മുന്‍പില്‍ ഹാജരാക്കണമെന്നാണ് ഇടത് സര്‍ക്കാരിന്‍റെ നിര്‍ദ്ദേശം - മന്ത്രി അറിയിച്ചു.
ആദിവാസികള്‍ക്ക് ഭൂമി ലഭിക്കുന്നതിനായുളള കേന്ദ്രസര്‍ക്കാരിന്‍റെ നിയമമനുസരിച്ചുളള വനാവകാശ സമിതികള്‍ നവംബര്‍ ഒന്നോടെ നിലവില്‍ വരും. പട്ടിക വിഭാഗങ്ങള്‍ക്കായി 1500 കോടിയുടെ പുതിയ പദ്ധതി ഉടന്‍ നിലവില്‍ വരുമെന്നും ബാലന്‍ പറഞ്ഞു.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - പ്രത്യേക പദ്ധതിയു ടെ ഗുണഫലങ്ങള്‍ കണ്ടു തുടങ്ങാന്‍ സമയം ആവശ്യമാണ്. ഫലവത്തായതും അതേ സമ യം നികുതി ദായകന്‍റെ പണം പാഴാക്കാത്ത... |
| |
|
|
|
|
|
|
|