|
| സ്മാര്‍ട്സിറ്റി ഇന്ന് വീണ്ടും ചര്‍ച്ച |
| തിരുവനന്തപുരം(ഏജന്‍സി), ബുധന്‍, 19 നവംബര്‍ 2008 ( 09:23 IST ) | |
സ്മാര്‍ട്സിറ്റി നിര്‍മ്മാണം ആരംഭിക്കുന്നതില്‍ തടസ്സമായി നില്‍ക്കുന്ന വിഷയങ്ങള്‍ സംബന്ധിച്ചു സ്മാര്‍ട് സിറ്റി സംഘം ഇന്ന് തിരുവനന്തപുരത്ത് സര്‍ക്കാര്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തും. എറണാകുളം ജില്ലാ കലക്റ്റര്‍ ഡോ എം. ബീനയുടെ അദ്ധ്യക്ഷതയില്‍ ടീകോം പ്രതിനിധിനിധികള്‍ ഇന്നലെ നടത്തിയ ചര്‍ച്ചയില്‍ തീരുമാനമാവാത്തതിനെ തുടര്‍ന്നാണ് ഇന്ന് ചീഫ് സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ വീണ്ടും ചര്‍ച്ച നടത്തുന്നത്.
ഇന്നത്തെ ചര്‍ച്ചയില്‍ അന്തിമ തീരുമാനമുണ്ടാകുമെന്ന് ഡോ എം ബീന അറിയിച്ചു. പ്രശ്നത്തില്‍ സര്‍ക്കാര്‍തന്നെ നേരിട്ടിടപെടുന്നതായിരിക്കും പോംവഴിയെന്നാണ് ടീ കോമിന്‍റെ നിലപാട്. ബ്രഹ്മപുരത്തെ 100 ഏക്കറില്‍ സ്ഥാപിച്ചിരിക്കുന്ന കെഎസ്‌ഇബിയുടെ കെട്ടിടങ്ങളും വസ്തുവകകളും മാറ്റിസ്ഥാപിക്കല്‍, പദ്ധതിപ്രദേശത്തെ പകുത്തു കടന്നുപോകുന്ന പൊതുമരാമത്തു റോഡ് കിഴക്കുവശത്തേക്കു മാറ്റല്‍ എന്നീ കാര്യങ്ങളിലാണ് തര്‍ക്കം നിലനില്‍ക്കുന്നത്.
റോഡു മാറ്റാനുള്ള ചെലവുവഹിക്കാന്‍ തയാറാണെന്നു ടീകോം സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ വൈദ്യുതിബോര്‍ഡിന് സ്ഥലത്തെ സാധനങ്ങള്‍ നീക്കാനും കെട്ടിടം മാറ്റി സ്ഥാപിക്കാനും മുഴുവന്‍ചെലവും തങ്ങള്‍ക്കു വഹിക്കാനാവില്ലെന്നും പകുതി നല്‍കാമെന്നുമാണു ടീകോം നിലപാട്. എന്നാല്‍ കെഎസ്‌ഇബി ഇതു അംഗീകരിച്ചിട്ടില്ല. സാധനങ്ങള്‍ മാറ്റാന്‍ 15 മാസം സമയം വേണമെന്നും ബോര്‍ഡ് ആവശ്യപ്പെട്ടിട്ടുണ്ട്.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - സാമ്പത്തിക മാന്ദ്യം പിടിമുറുക്കിയ അമേരിക്കയില്‍ തൊഴില്‍ര ഹിതരുടെ എണ്ണം കുതിച്ചുയരുന്നു. ദിവസ വും നിരവധി പേര്‍ക്കാണ് അമേരിക്ക... |
| |
|
|
|
|
|
|
|