യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത പ്രാദേശികം
അഭയ: രണ്ട് വൈദികരെ അറസ്റ്റു ചെയ്തു
എറണാകുളം(ഏജന്‍സി), ബുധന്‍, 19 നവം‌ബര്‍ 2008   ( 12:33 IST )
അഭയകേസില്‍ നിര്‍ണായകമായ വഴിത്തിരിവ്. രണ്ട് വൈദികരെ സി ബി ഐ പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തു. ഫാ. തോമസ്‌ എം കോട്ടൂര്‍, ഫാ. ജോസ്‌ പുതൃക്ക എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കോട്ടയം പയസ്​ടെന്‍ത് കോണ്‍വെന്‍റിനടുത്ത് താമസിച്ചിരുന്ന സഞ്ജു പി മാത്യു എന്ന യുവാവിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് വൈദികരെ അറസ്റ്റ് ചെയ്തത്. ഈ കേസിന്‍റെ 16 വര്‍ഷം നീണ്ട അന്വേഷണത്തിനൊടുവില്‍ ആദ്യമായാണ് അറസ്റ്റ് നടക്കുന്നത്.

ചൊവ്വാഴ്ച രണ്ട് വൈദികരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. ഇന്ന് രാവിലെ 11മണിക്കാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇരുവരെയും ഇന്ന് കോടതിയില്‍ ഹാജരാക്കുന്നുണ്ട്. ഈ കേസിന്‍റെ ആരംഭം മുതല്‍ ഫാ. തോമസ്‌ കോട്ടൂരും ഫാ. ജോസും സംശയത്തിന്‍റെ നിഴലിലായിരുന്നു.

ഈ രണ്ട് വൈദികരെയും മുന്‍പ് നാര്‍ക്കോ അനാലിസിസ്‌ പരിശോധനയ്‌ക്ക്‌ വിധേയമാക്കിയിരുന്നു. അഭയ കേസില്‍ പല തവണ കോടതിയുടെ രൂക്ഷ വിമര്‍ശനം സി ബി ഐക്ക് നേരിടേണ്ടി വന്നു. എന്തായാലും സി ബി ഐ കൊച്ചി യൂണിറ്റിന് കേസ് കൈമാറി അധികം താമസിയാതെ തന്നെ ആദ്യ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുകയാണ്.

(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
സ്മാര്‍ട്സിറ്റി ഇന്ന് വീണ്ടും ചര്‍ച്ച
തൃശൂരില്‍ ഹര്‍ത്താല്‍ തുടങ്ങി
യോജിക്കാനാകുന്നവരുമായി മാത്രം സഖ്യം
സ്മാര്‍ട്സിറ്റി തീരുമാനമായില്ല; ചര്‍ച്ച തുടരും
വരുന്ന ബജറ്റില്‍ ക്ഷേമ പദ്ധതികള്‍ക്ക് പ്രാമുഖ്യം
കൊച്ചിയില്‍ അരി കടത്തല്‍ തടഞ്ഞു
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
കൊങ്കണ നോവലിസ്റ്റാകുന്നു
ഇടതുപക്ഷ ബുദ്ധിജീവികള്‍ക്കിടയി ലെ അംഗമായ മായാ റോയ് എന്ന നോവലിസ്റ്റിനെയാണ് കൊങ്കണ...
‘സിംഗ് ഈസ് കിംഗ്’ വീണ്ടും!
സെയ്‌ഫിന്‍റെ ഗിത്താര്‍ പ്രണയം
വാര്‍ത്ത
വ്യവസായം വാര്‍ത്ത - സാമ്പത്തിക മാന്ദ്യം പിടിമുറുക്കിയ അമേരിക്കയില്‍ തൊഴില്‍‌ര ഹിതരുടെ എണ്ണം കുതിച്ചുയരുന്നു. ദിവസ വും നിരവധി പേര്‍ക്കാണ് അമേരിക്ക...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...