|
| ചോരപുരണ്ട ആയുധങ്ങള്‍ കണ്ടെടുത്തു |
| തൃശൂര്‍(ഏജന്‍സി), ബുധന്‍, 19 നവംബര്‍ 2008 ( 12:55 IST ) | |
ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ച തൃശൂര്‍ പാവറട്ടി പാടൂരിന് സമീപം ചോര പുരണ്ട ആയുധങ്ങള്‍ പൊലീസ് കണ്ടെടുത്തു. കുന്ദംകുളത്ത് ഒരു ഓടയില്‍ നിന്നാണ് ആയുധങ്ങള്‍ കണ്ടെത്തിയത്. ചോര പുരണ്ട നാലു വാളുകളാണ് കണ്ടെത്തിയത്. ആര്‍ എസ് എസ് പ്രവര്‍ത്തകനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധങ്ങളാണ് ഇതെന്നാണ് സൂചന.
ആയുധങ്ങളെക്കുറിച്ച് പൊലീസിന് അജ്ഞാത ഫോണ്‍ സന്ദേശം ലഭിക്കുകയായിരുന്നു. തുടര്‍ന്നു നടത്തിയ തെരച്ചിലിലാണ് വാളുകള്‍ കണ്ടെത്തിയത്. കൊലപാതകികള്‍ എത്തിയ കാറിനെ കുറിച്ചും സൂചന ലഭിച്ചതായി അറിയുന്നു.
ചൊവ്വാഴ്ച രാത്രിയാണ് തൃശൂര്‍ വെങ്കിടങ്ങ് പാടൂര്‍ കൈതമുക്കില്‍ ആര്‍ എസ് എസ് കാര്യവാഹകായ വിനു എന്ന വിനോദ് വെട്ടേറ്റു മരിച്ചത്. ബൈക്കില്‍ വരികയായിരുന്ന വിനുവിനെ അക്രമികള്‍ കാറില്‍ പിന്നാലെയെത്തി ഇടിച്ച് വീഴ്ത്തിയ ശേഷം വെട്ടുകയായിരുന്നു. രണ്ടുവര്‍ഷം മുമ്പ് സി പി എം പ്രവര്‍ത്തകനായ മുജീബ് റഹ്‌മാനെ കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതിയാണ് വിനു.
പാവറട്ടിയില്‍ ഒരാഴ്ചത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. വിനുവിന്‍റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ബി ജെ പി തൃശൂര്‍ ജില്ലയില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണമാണ്.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - സാമ്പത്തിക മാന്ദ്യം പിടിമുറുക്കിയ അമേരിക്കയില്‍ തൊഴില്‍ര ഹിതരുടെ എണ്ണം കുതിച്ചുയരുന്നു. ദിവസ വും നിരവധി പേര്‍ക്കാണ് അമേരിക്ക... |
| |
|
|
|
|
|
|
|