യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത പ്രാദേശികം
വിഴിഞ്ഞം: വിജ്ഞാപനം റദ്ദാക്കും
തിരുവനന്തപുരം(ഏജന്‍സി), ബുധന്‍, 19 നവം‌ബര്‍ 2008   ( 15:08 IST )
വിഴിഞ്ഞം സ്ഥലമേറ്റെടുക്കല്‍ വിജ്ഞാപനം റദ്ദാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. തിരുവനന്തപുരത്ത്‌ മന്ത്രിസഭാ യോഗതീരുമാനങ്ങള്‍ വിശദീകരിക്കവേ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനാണ് ഇക്കാര്യം അറിയിച്ചത്.

അതിശയോക്തിപരമായ റിപ്പോര്‍ട്ടാണ്‌ വിഴിഞ്ഞം സ്ഥലമെടുക്കലിനെക്കുറിച്ച്‌ ലഭിച്ചതെന്നും അതിനാല്‍ നിലവിലുള്ള വിജ്ഞാപനം റദ്ദാക്കാന്‍ തീരുമാനിക്കുകയായിരുന്നെന്നും മുഖ്യമന്ത്രി അറിയിച്ചു. വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിനായി റോഡ്‌, റെയില്‍, പാര്‍ക്കിംഗ്‌ ഏരിയ തുടങ്ങിയ ആവശ്യങ്ങള്‍ക്കായി 120 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കുന്നതിനും മന്ത്രിസഭായോഗത്തില്‍ തീരുമാനമായിട്ടുണ്ട്. മൂന്നാര്‍ നടപടികളിലൂടെ 15000 ഏക്കറോളം ഭൂമി ഏറ്റെടുത്തത് സംബന്ധിച്ചുള്ള ടാറ്റയുടെ വാദഗതികള്‍ തെറ്റാണെന്ന് തെളിഞ്ഞതായും മുഖ്യമന്ത്രി അറിയിച്ചു.

തിരുവനന്തപുരം വെയിലൂര്‍ വില്ലേജില്‍ ലൈഫ്‌ സയന്‍സ്‌ പാര്‍ക്ക്‌ സ്ഥാപിക്കുന്നതിനായി ഫാസ്റ്റ്‌ ട്രാക്ക്‌ സംവിധാനത്തിലൂടെ 260 ഏക്കര്‍ സ്ഥലം ഏറ്റെടുക്കും. 2010ലെ ദേശീയ ഗെയിംസിന്‍റെ നടത്തിപ്പിനായി നാഷണല്‍ ഗെയിംസ്‌ സെക്രട്ടറിയേറ്റ്‌ രൂപീകരിക്കും. മലയാളത്തിന്‌ ക്ലാസിക്കല്‍ ഭാഷാ പദവി നല്‍കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിക്കുന്നതിന്‌ മുഖ്യമന്ത്രി ചെയര്‍മാനും വിദ്യാഭ്യസമന്ത്രി കണ്‍വീനറുമായ ഒരു കമ്മിറ്റി രൂപീകരിക്കും.

കഴക്കൂട്ടം കിന്‍ഫ്രാ പാര്‍ക്കിലെ ആശാപുര കളിമണ്‍ ഫാക്ടറി അക്രമത്തിന്‌ പിന്നിലെ ഗൂഢാലോചന സംബന്ധിച്ച്‌ റിപ്പോര്‍ട്ട്‌ നല്‍കാന്‍ ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടതായും വി എസ് പറഞ്ഞു.



(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
കണ്ണൂരില്‍ നിന്ന്‌ 10 ബോംബുകള്‍ കൂടി കണ്ടെടുത്തു
മാറാട്: സി ബി ഐ അന്വേഷണത്തിന് ശിപാര്‍ശ
ചോരപുരണ്ട ആയുധങ്ങള്‍ കണ്ടെടുത്തു
അഭയ: രണ്ട് വൈദികരെ അറസ്റ്റു ചെയ്തു
സ്മാര്‍ട്സിറ്റി ഇന്ന് വീണ്ടും ചര്‍ച്ച
തൃശൂരില്‍ ഹര്‍ത്താല്‍ തുടങ്ങി
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
കൊങ്കണ നോവലിസ്റ്റാകുന്നു
ഇടതുപക്ഷ ബുദ്ധിജീവികള്‍ക്കിടയി ലെ അംഗമായ മായാ റോയ് എന്ന നോവലിസ്റ്റിനെയാണ് കൊങ്കണ...
‘സിംഗ് ഈസ് കിംഗ്’ വീണ്ടും!
സെയ്‌ഫിന്‍റെ ഗിത്താര്‍ പ്രണയം
വാര്‍ത്ത
വ്യവസായം വാര്‍ത്ത - സാമ്പത്തിക മാന്ദ്യം പിടിമുറുക്കിയ അമേരിക്കയില്‍ തൊഴില്‍‌ര ഹിതരുടെ എണ്ണം കുതിച്ചുയരുന്നു. ദിവസ വും നിരവധി പേര്‍ക്കാണ് അമേരിക്ക...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...