|
| അഭയ: പ്രതികളെ കസ്റ്റഡിയില്‍ വിട്ടു |
| എറണാകുളം(ഏജന്‍സി), ബുധന്‍, 19 നവംബര്‍ 2008 ( 18:31 IST ) | |
അഭയകേസില്‍ അറസ്റ്റിലായ രണ്ട് വൈദികരെയും ഒരു കന്യാസ്‌ത്രീയേയും ഡിസംബര്‍ രണ്ട് വരെ സി ബി ഐ കസ്റ്റഡിയില്‍ വിട്ടു കൊണ്ട് കോടതി ഉത്തരവായി. ഫാ. തോമസ് എം കോട്ടൂര്‍, ഫാ. ജോസ് പുതൃക്ക എന്നീ വൈദികരെയും സെഫി എന്ന കന്യാസ്‌ത്രീയെയുമാണ് സി ബി ഐ കസ്‌റ്റഡിയില്‍ വിട്ടിരിക്കുന്നത്. കൂടുതല്‍ ചോദ്യം ചെയ്യലിനായാണിത്.
തോമസ് കോട്ടൂര്‍, ജോസ് പുതൃക്ക, സെഫി എന്നിവരാണ് യഥാക്രമം ഒന്നും രണ്ടും മൂന്നും പ്രതികള്‍. ഇവരെ ചോദ്യം ചെയ്യാനായി വിട്ടുതരണമെന്ന ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. പ്രതികളെ ശാരീരികമായി ഉപദ്രവിക്കരുതെന്നും കോടതി നിര്‍ദ്ദേശിച്ചു. പ്രതികള്‍ക്ക് വേണ്ട വൈദ്യസഹായം നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
മാധ്യമങ്ങള്‍ ഈ കേസിനെക്കുറിച്ചും അറസ്റ്റിനെക്കുറിച്ഛും അഭയയുടെ മരണത്തെക്കുറിച്ചുമൊക്കെ തെറ്റായ വിവരങ്ങള്‍ നല്‍കരുതെന്നും ഒരു മാസത്തിനകം കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ കഴിയുമെന്നും സി ബി ഐ അധികൃതര്‍ മാധ്യമങ്ങളോട് പറഞ്ഞു.
പ്രതികളെ കാണുന്നതിനായി വന്‍ ജനക്കൂട്ടമാണ് കോടതി പരിസരത്ത് ഉണ്ടായിരുന്നത്. ഫാ. തോമസ് എം കോട്ടൂര്‍, ഫാ. ജോസ് പുതൃക്ക എന്നിവരെ ചൊവ്വാഴ്ച വൈകുന്നേരവും സിസ്റ്റര്‍ സെഫിയെ ബുധനാഴ്ചയുമാണ് അറസ്റ്റ് ചെയ്തത്. കോട്ടയം പയസ്ടെന്ത് കോണ്‍വെന്‍റിനടുത്ത് താമസിച്ചിരുന്ന സഞ്ജു പി മാത്യു എന്ന യുവാവിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഈ കേസിന്‍റെ 16 വര്‍ഷം നീണ്ട അന്വേഷണത്തിനൊടുവില്‍ ആദ്യമായാണ് അറസ്റ്റ് നടക്കുന്നത്.
ഈ കേസിന്‍റെ ആരംഭം മുതല്‍ ഫാ. തോമസ് കോട്ടൂരും ഫാ. ജോസും സംശയത്തിന്‍റെ നിഴലിലായിരുന്നു. ഈ രണ്ട് വൈദികരെയും മുന്‍പ് നാര്‍ക്കോ അനാലിസിസ് പരിശോധനയ്‌ക്ക് വിധേയമാക്കിയിരുന്നു.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - സാമ്പത്തിക മാന്ദ്യം പിടിമുറുക്കിയ അമേരിക്കയില്‍ തൊഴില്‍ര ഹിതരുടെ എണ്ണം കുതിച്ചുയരുന്നു. ദിവസ വും നിരവധി പേര്‍ക്കാണ് അമേരിക്ക... |
| |
|
|
|
|
|
|
|