|
| കോഴിക്കോട് മുഖ്യഖാസി അന്തരിച്ചു |
| കോഴിക്കോട്(ഏജന്‍സി), വ്യാഴം, 20 നവംബര്‍ 2008 ( 12:18 IST ) | |
കോഴിക്കോട് മുഖ്യഖാസി നാലകത്ത് മുഹമ്മദ് കോയ ബാഖവി അന്തരിച്ചു. കോഴിക്കോട് മലാപ്പറമ്പ് ഇഖ്ര ആസ്‌പത്രിയിലായിരുന്നു അന്ത്യം. ഒരാഴ്‌ചയായി രോഗബാധിതനായി ചികിത്സയിലായിരുന്നു. 85 വയസായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് അന്ത്യം സംഭവിച്ചത്. കബറടക്കം വ്യാഴാഴ്ച വൈകിട്ട് കുറ്റിച്ചിറ ഖബറസ്ഥാനില്‍. കോഴിക്കോട്ടെ ഖാസി പരമ്പരയിലെ ഇരുപതാമത്തെ കണ്ണിയായിരുന്നു നാലകത്ത് മുഹമ്മദ്കോയ ബാഖവി. 1343 മുതലാണ് കോഴിക്കോട്ടെ ഖാസി പരമ്പര ആരംഭിച്ചത്. 40 വര്‍ഷമായി അദ്ദേഹം കോഴിക്കോട് മുഖ്യഖാസിയാണ്. 1968 ജൂലൈ അഞ്ചിനാണ് അദ്ദേഹം ഖാസിയായി ചുമതലയേറ്റത്. മുസ്ലിം സമുദായത്തിലെ ഒട്ടേറെ ചടങ്ങുകള്‍ക്കും പരിപാടികള്‍ക്കും നിക്കാഹുകള്‍ക്കും അദ്ദേഹം കാര്‍മികത്വം വഹിച്ചു.
ഭാര്യയും അഞ്ചു മക്കളുമുണ്ട്.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - സാമ്പത്തിക മാന്ദ്യം പിടിമുറുക്കിയ അമേരിക്കയില്‍ തൊഴില്‍ര ഹിതരുടെ എണ്ണം കുതിച്ചുയരുന്നു. ദിവസ വും നിരവധി പേര്‍ക്കാണ് അമേരിക്ക... |
| |
|
|
|
|
|
|
|