|
| അനധികൃത അരികടത്തല്‍ വീണ്ടും |
| എറണാകുളം(ഏജന്‍സി), വ്യാഴം, 20 നവംബര്‍ 2008 ( 12:57 IST ) | |
കൊച്ചി തുറമുഖം വഴി ദുബായിലേക്ക് അനധികൃതമായി കടത്താന്‍ ശ്രമിച്ച 90 ടണ്‍ അരി കസ്റ്റംസ് അധികൃതര്‍ പിടികൂടി. ഇതുമായി ബന്ധപ്പെട്ട് മൂവാറ്റുപുഴ സ്വദേശി റസാഖിനെ കസ്റ്റഡിയിലെടുത്തു. പെരിയാര്‍ ട്രേഡിങ് കമ്പനിയുടെ പാക്കറ്റിലുള്ള അരിയാണ് കടത്താന്‍ ശ്രമിച്ചത്.
കഴിഞ്ഞ ദിവസം 30 ടണ്‍ അരി ഇതേ രീതിയില്‍ പിടിച്ചെടുത്തിരുന്നു. അരി കയറ്റുമതി ഇന്ത്യ നിരോധിച്ചിരിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് അനധികൃതമായ അരികടത്തല്‍ വ്യാപകമാകുന്നത്. കണ്ടെയ്‌നറില്‍ മുകളില്‍ തേങ്ങ നിറച്ച ശേഷം അതിനടിയിലാണ് കഴിഞ്ഞ ദിവസം അരി കടത്താന്‍ ശ്രമിച്ചത്. ദുബായിലേക്ക് തേങ്ങ അയയ്ക്കുന്നതായാണ് രേഖകളില്‍ കാണിച്ചിരുന്നത്. കൊച്ചി തുറമുഖത്ത് ഇതോടെ പരിശോധന കൂടുതല്‍ കര്‍ശനമാക്കി.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - സാമ്പത്തിക മാന്ദ്യം പിടിമുറുക്കിയ അമേരിക്കയില്‍ തൊഴില്‍ര ഹിതരുടെ എണ്ണം കുതിച്ചുയരുന്നു. ദിവസ വും നിരവധി പേര്‍ക്കാണ് അമേരിക്ക... |
| |
|
|
|
|
|
|
|