യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത പ്രാദേശികം
കേന്ദ്ര തീരുമാനം സ്വാഗതാര്‍ഹം
തിരുവനന്തപുരം(ഏജന്‍സി), വ്യാഴം, 20 നവം‌ബര്‍ 2008   ( 15:10 IST )
ഇടുക്കി പാക്കേജിന്‌ അംഗീകാരം നല്‍കിയ കേന്ദ്ര മന്ത്രിസഭയുടെ തീരുമാനം സ്വാഗതാര്‍ഹമാണെന്ന്‌ മുഖ്യമന്ത്രി വി എസ്‌ അച്യുതാനന്ദന്‍. 1200 കോടിരൂപയുടെ ഇടുക്കി പാക്കേജിന്‌ കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയതിനോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഇടുക്കി പാക്കേജ്‌ അംഗീകരിച്ചതില്‍ സന്തോഷമുണ്ടെന്ന് കെ പി സി സി അധ്യക്ഷന്‍ രമേശ്‌ ചെന്നിത്തല പറഞ്ഞു. പാക്കേജ്‌ സംബന്ധിച്ച്‌ കേരളത്തിനു നല്‍കിയ ഉറപ്പ് പ്രധാനമന്ത്രി പാലിച്ചിരിക്കുകയാണ് - ചെന്നിത്തല പറഞ്ഞു.

1200 കോടിരൂപയുടെ ഇടുക്കി പാക്കേജിന്‌ കേന്ദ്രമന്ത്രിസഭയുടെ വ്യാഴാഴ്ച ചേര്‍ന്ന യോഗമാണ് അംഗീകാരം നല്‍കിയത്. സ്വാമിനാഥന്‍ കമ്മീഷന്‍ സമര്‍പ്പിച്ച പാക്കേജാണ്‌ കേന്ദ്രമന്ത്രിസഭ അംഗീകരിച്ചിരി ക്കുന്നത്. 600 കോടിരൂപയുടെ കടം എഴുതിത്തള്ളാനായിരുന്നു നിര്‍ദേശം. കടം എഴുതിത്തള്ളല്‍ നടപ്പിലാക്കിയതോടെ ബാക്കിയുള്ള 1200 കോടിയുടെ ധനസഹായമായിരിക്കും ഇടുക്കിക്ക്‌ ലഭിക്കുക.

ഏലം, കുരുമുളക്‌, തേയില എന്നിവയുടെ പുനര്‍ നടീലിനാണ് പാക്കേജില്‍ പ്രാധാന്യം. കാര്‍ഷിക വിപണി ശക്‌തിപ്പെടുത്താനും ജൈവ പരിസ്‌ഥിതി പരിപാലനത്തിനും പാക്കേജില്‍ പ്രാമുഖ്യം നല്‍കിയിട്ടുണ്ട്.

കേരളത്തിലെ കാര്‍ഷിക മേഖലയെ ശക്‌തിപ്പെടുത്തുക എന്നതാണ്‌ പാക്കേജ്‌ അംഗീകരിച്ചതിനു പിന്നിലെന്ന്‌ കേന്ദ്രമന്ത്രിസഭ അറിയിച്ചു. കഴിഞ്ഞ മെയിലാണ്‌ ഡോ സ്വാമിനാഥന്‍ കമ്മീഷന്‍ ഇടുക്കി പാക്കേജ്‌ സമര്‍പ്പിച്ചത്‌.

(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ഇടുക്കി പാക്കേജിന്‌ അംഗീകാരം
അനധികൃത അരികടത്തല്‍ വീണ്ടും
അയ്യപ്പഭക്തര്‍ അപകടത്തില്‍ മരിച്ചു
കോഴിക്കോട് മുഖ്യഖാസി അന്തരിച്ചു
അഭയ: പ്രതികളെ കസ്റ്റഡിയില്‍ വിട്ടു
അസ്ന: ശിക്ഷ നടപ്പാക്കുന്നതിന് സ്റ്റേ
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
കൊങ്കണ നോവലിസ്റ്റാകുന്നു
ഇടതുപക്ഷ ബുദ്ധിജീവികള്‍ക്കിടയി ലെ അംഗമായ മായാ റോയ് എന്ന നോവലിസ്റ്റിനെയാണ് കൊങ്കണ...
‘സിംഗ് ഈസ് കിംഗ്’ വീണ്ടും!
സെയ്‌ഫിന്‍റെ ഗിത്താര്‍ പ്രണയം
വാര്‍ത്ത
വ്യവസായം വാര്‍ത്ത - സാമ്പത്തിക മാന്ദ്യം പിടിമുറുക്കിയ അമേരിക്കയില്‍ തൊഴില്‍‌ര ഹിതരുടെ എണ്ണം കുതിച്ചുയരുന്നു. ദിവസ വും നിരവധി പേര്‍ക്കാണ് അമേരിക്ക...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...