|
| ഒറ്റയ്ക്ക് മത്സരിക്കും: മുരളീധരന്‍ |
| കണ്ണൂര്‍(ഏജന്‍സി), ഞായര്‍, 4 ജനുവരി 2009 ( 14:28 IST ) | |
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 20 സീറ്റിലും ഒറ്റയ്‌ക്ക് മത്സരിക്കുമെന്ന് എന്‍സിപി സംസ്ഥാന പ്രസിഡന്‍റ് കെ മുരളീധരന്‍ പറഞ്ഞു. എന്‍സിപിയെ അപമാനിച്ചവരുമായി ഒരു തരത്തിലുമുള്ള സഹകരണത്തിനും ഇല്ല. കേരളത്തിലെ ഭരണകക്ഷികളും പ്രതിപക്ഷവും പാച്ചുവും ഗോപാലനും കളിയ്‌ക്കുകയാണെന്നും തങ്ങളെ ചതിച്ചവരെ തോല്‍പിക്കുകയാണ് എന്‍സിപിയുടെ ലക്‍ഷ്യമെന്നും മുരളീധരന്‍ പറഞ്ഞു.
ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് സംസ്ഥാനത്തുടനീളം പ്രചരണ സന്ദേശയാത്ര സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരു മുന്നണിയുടെയും വാതിലില്‍ മുട്ടാന്‍ എന്‍സിപിയെ കിട്ടില്ല. എന്‍സിപിക്ക് ലോക്സഭയിലേക്ക് അംഗങ്ങളെ അയക്കാന്‍ ആരുടെയും സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. എന്‍സിപിയുടെ സഹായം ആവശ്യമുള്ളവര്‍ ഇങ്ങോട്ട് ആവശ്യപ്പെട്ടാല്‍ പരിഗണിക്കും. അല്ലാതെ എന്‍സിപിയെ നശിപ്പിക്കാനാണ് ശ്രമമെങ്കില്‍ അതു നടക്കില്ലെന്നും മുരളി പറഞ്ഞു.
എന്‍സിപിയെ മുന്നണിയില്‍ എടുക്കുന്ന കാര്യം പരിഗണനയിലില്ലെന്ന് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കിയിരുന്നു. എന്‍സിപി അടഞ്ഞ അധ്യായമാണെന്നാണ് കെപിസിസി പ്രസിഡന്‍റ് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം പറഞ്ഞത്.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഉല്ലാസയാത്രയ്ക്ക് അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - ഇന്ത്യയില്‍ കാര്‍, ബൈക്ക് എന്നിവയുടെ വില്‍പ്പനയില്‍ ഗണ്യ മായ കുറവുണ്ടായതായി റിപ്പോര്‍ട്ട്. 2007 നവംബറിനെ അപേക്ഷിച്ച് 2008 നവംബറില്‍... |
| |
|
|
|
|
|
|
|