|
| വിഴിഞ്ഞം: തല്‍സ്ഥിതി തുടരണം |
| ന്യുഡല്‍ഹി(ഏജന്‍സി), 5 ജനുവരി 2009 ( 12:32 IST ) | |
വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഏര്‍പ്പെടുത്തിയ വിലക്ക് നീക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട് സര്‍ക്കാരും വിഴിഞ്ഞം തുറമുഖ അതോറിറ്റിയും സമര്‍പ്പിച്ച ഹര്‍ജികളില്‍ ഈ മാസം 28ന് അന്തിമവാദം കേള്‍ക്കുമെന്നും സുപ്രിം കോടതി അറിയിച്ചു. അതുവരെ നിലവിലെ സ്ഥിതി തുടരുമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ അരിജിത്ത് പസായത്ത്, എ കെ ഗാംഗുലി എന്നിവരടങ്ങുന്ന ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
തുറമുഖ നിര്‍മ്മാണത്തിനുള്ള ടെണ്ടര്‍ നടപടികള്‍ താത്ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ നേരത്തെ ഹൈക്കോടതിയും ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. വിഴിഞ്ഞം തുറമുഖ പദ്ധതിക്കായി സമര്‍പ്പിക്കപ്പെട്ട അഞ്ച് ടെന്‍ഡറുകളില്‍ ലാന്‍കോ, വീഡിയോകോണ്‍, നാഗാര്‍ജുന എന്നീ മൂന്ന് കണ്‍സോര്‍ഷ്യങ്ങള്‍ മാത്രമാണ് പ്രാഥമിക ഘട്ടത്തില്‍ യോഗ്യത നേടിയത്.
ഇവയില്‍ ഏറ്റവും കുറഞ്ഞ തുകയ്‌ക്ക് ടെണ്ടര്‍ നല്‌കിയ ഹൈദരാബാദ് ആസ്ഥാനമായ ലാന്‍കോയ്‌ക്ക് കരാര്‍ നല്‌കുകയും അതിന് മന്ത്രിസഭ അനുമതി കൊടുക്കുകയുമായിരുന്നു. ടെണ്ടര്‍ നല്‍കിയ അപ്പോളോ കണ്‍സോര്‍ഷ്യം യോഗ്യതാ ഘട്ടത്തില്‍ത്തന്നെ തള്ളപ്പെട്ടിരുന്നു.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഉല്ലാസയാത്രയ്ക്ക് അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - ഇന്ത്യയില്‍ കാര്‍, ബൈക്ക് എന്നിവയുടെ വില്‍പ്പനയില്‍ ഗണ്യ മായ കുറവുണ്ടായതായി റിപ്പോര്‍ട്ട്. 2007 നവംബറിനെ അപേക്ഷിച്ച് 2008 നവംബറില്‍... |
| |
|
|
|
|
|
|
|