|
| ശബരിമലയില്‍ പണിമുടക്ക് നിരോധിക്കും |
| പത്തനംതിട്ട(ഏജന്‍സി), തിങ്കള്‍, 5 ജനുവരി 2009 ( 12:50 IST ) | |
ശബരിമല സന്നിധാനത്ത് പണിമുടക്ക് നിരോധന ഓര്‍ഡിനന്‍സ് കൊണ്ടുവരുന്ന കാര്യം സര്‍ക്കാരിന്‍റെ പരിഗണനയിലാണെന്ന് ദേവസ്വം മന്ത്രി ജി സുധാകരന്‍. ശബരിമലയില്‍ ചിലര്‍ ബോധപൂര്‍വ്വം കുഴപ്പങ്ങളുണ്ടാക്കാന്‍ ശ്രമിക്കുന്നതായി സര്‍ക്കാരിന് സംശയമുണ്ടെന്നും മന്ത്രി പറഞ്ഞു. ശബരിമലയില്‍ നിന്നുള്ള വരുമാനം ഇതുവരെ 80 കോടി കവിഞ്ഞെന്നും മന്ത്രി പറഞ്ഞു.
അരവണ പ്ലാന്‍റിലെ തൊഴിലാളികള്‍ നടത്തിയ സമരം ഇതിന്‍റെ ഭാഗമാണെന്നും മന്ത്രി പറഞ്ഞു. ശബരിമലയില്‍ വിളിച്ചുചേര്‍ത്ത പ്രത്യേക അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മകരവിളക്ക് ക്രമീകരണങ്ങള്‍ മന്ത്രി വിലയിരുത്തി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍, ശബരിമലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വിവിധ വകുപ്പുകളില്‍ നിന്നുള്ള പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഉല്ലാസയാത്രയ്ക്ക് അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - ഇന്ത്യയില്‍ കാര്‍, ബൈക്ക് എന്നിവയുടെ വില്‍പ്പനയില്‍ ഗണ്യ മായ കുറവുണ്ടായതായി റിപ്പോര്‍ട്ട്. 2007 നവംബറിനെ അപേക്ഷിച്ച് 2008 നവംബറില്‍... |
| |
|
|
|
|
|
|
|