യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത പ്രാദേശികം
കോഴിക്കോടിന്‌ ഹാട്രിക്‌ കിരീടം
തിരുവനന്തപുരം(ഏജന്‍സി), തിങ്കള്‍, 5 ജനുവരി 2009   ( 15:43 IST )
സ്കൂള്‍ കലോല്‍സവത്തില്‍ കോഴിക്കോടിന്‌ ഇരട്ടക്കലാകിരീടം. ഹൈസ്കൂള്‍ വിഭാഗത്തില്‍ 360 പോയിന്‍റും ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 422 പോയിന്‍റും നേടിയാണ്‌ കോഴിക്കോട്‌ തുടര്‍ച്ചയായ മൂന്നാം തവണയും കലാകിരീടത്തില്‍ മുത്തമിട്ടത്. ഹൈസ്കൂള്‍ വിഭാഗത്തില്‍ 350 പോയിന്‍റും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 398 പോയിന്‍റും നേടിയ തൃശൂര്‍ ജില്ലയാണ് രണ്ടാം സ്ഥാനത്ത്. സംസ്‌കൃതോത്സവത്തില്‍ 89 പോയിന്‍റ് നേടി തൃശ്ശൂരും അറബി കലോത്സവത്തില്‍ 90 പോയിന്‍റുമായി മലപ്പുറവും ജേതാക്കളായി.

വൈകീട്ട്‌ 5 മണിക്ക്‌ കെ ജെ യേശുദാസ്‌ മുഖ്യാതിഥിയാകുന്ന സമാപന ചടങ്ങില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യുന്നതോടെ ഏഴ്‌ ദിവസം നീണ്ടുനിന്ന കലാമത്സരങ്ങള്‍ക്ക്‌ സമാപനമാകും. അടുത്ത സ്‌കൂള്‍ കലോത്സവം കോഴിക്കോട്ട്‌ 2010 ജനവരി 4 മുതല്‍ 10 വരെയാകും അരങ്ങേറുക.

കലോത്സവ വിജയികള്‍ക്കു മാത്രമേ ഇത്തവണ ട്രോഫികള്‍ നല്‍കുള്ളു. സ്കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങില്‍ ഒന്നാമതെത്തുന്ന ജില്ലക്ക്‌ ഓവറോള്‍ ട്രോഫിയും ഇരു വിഭാഗങ്ങളിലും പ്രത്യേകം ഒന്നാമതെത്തുന്ന ജില്ലകള്‍ക്ക്‌ ഓരോ ട്രോഫിയുമാ‍ണ് നല്‍കുക.

(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ശബരിമലയില്‍ പണിമുടക്ക് നിരോധിക്കും
വിഴിഞ്ഞം: തല്‍സ്ഥിതി തുടരണം
നോയിഡയില്‍ മലയാളി വൈദികന് കുത്തേറ്റു
പുതിയ ജഡ്ജിമാര്‍ അധികാ‍രമേറ്റു
പാഠപുസ്തകം: കരിക്കുലം കമ്മിറ്റി യോഗം ഇന്ന്‌
ഒറ്റയ്ക്ക് മത്സരിക്കും: മുരളീധരന്‍
ജ്യോതിഷം
ദിവസഫലം - ഉല്ലാസയാത്രയ്ക്ക്‌ അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
അസിനോട് സല്‍മാന് പ്രണയം?
അസിന് മുംബൈയില്‍ പുതിയ വീടു വാങ്ങാനായി സല്‍മാനാണത്രേ എ ല്ലാ സഹായങ്ങളും ചെയ്തു കൊ...
ആക്ഷന്‍ ചിത്രങ്ങളോട്‌ വിട
ഹിന്ദി ‘ഗില്ലി’യില്‍ ദീപിക
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ഇന്ത്യയില്‍ കാര്‍, ബൈക്ക്‌ എന്നിവയുടെ വില്‍പ്പനയില്‍ ഗണ്യ മായ കുറവുണ്ടായതായി റിപ്പോര്‍ട്ട്. 2007 നവംബറിനെ അപേക്ഷിച്ച്‌ 2008 നവംബറില്‍...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...