യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത പ്രാദേശികം
സംവരണം: നിലപാടില്‍ മാറ്റമില്ല
തിരുവനന്തപുരം(ഏജന്‍സി), 6 ജനുവരി 2009   ( 11:37 IST )
പിഎസ്‌സി നിയമനങ്ങളിലെ സംവരണം സംബന്ധിച്ച സര്‍ക്കാര്‍ നിലപാടില്‍ മാറ്റമില്ലെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനനന്ദന്‍. സംവരണക്കാര്യത്തില്‍ 50-50 അനുപാതം വേണമെന്ന് തന്നെയാണ് സര്‍ക്കാരിന്‍റെ നിലപാടെന്നും മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് മുഖ്യമന്ത്രി വ്യക്തമാക്കി.

സംവരണക്കാര്യത്തില്‍ ആര്‍ക്കും ഒരു സംശയവും വേണ്ട. ഒരു മുടിനാരിഴക്ക് പോലും അധികമാകാതെ തുല്യ അടിസ്ഥാനത്തില്‍ തന്നെ സംവരണവും മെരിറ്റും നടപ്പാക്കും. എന്നാല്‍ നിയമനങ്ങളിലെ സംവരണ പ്രശ്‌നത്തില്‍ ആധികാരികമായി അഭിപ്രായം പറയേണ്ട ഒന്നാമത്തെ സ്ഥാപനം സുപ്രീംകോടതിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്‌ഥാനത്ത്‌ കേന്ദ്രസര്‍ക്കാര്‍ സ്‌ഥാപനമായ സിഎംഎഫ്‌ആര്‍ഐ സ്‌ഥാപിക്കാന്‍ ഏക്കറിന്‌ 100രൂപാ നിരക്കില്‍ സ്‌1.70 ഏക്കര്‍ സ്ഥലം നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. വ്യാപാരികളുടെ വാറ്റ്‌ നികുതി ഇ-ഫയലിംഗ്‌ വഴി സ്വീകരിക്കാന്‍ അക്ഷയ കേന്ദ്രങ്ങളെ ഏല്‍പിക്കാന്‍ വാണിജ്യനികുതി കമ്മീഷണര്‍ക്ക്‌ നിര്‍ദ്ദേശം നല്‍കും.

കാസര്‍കോഡ്‌ അക്രമികളുടെ വെട്ടേറ്റു മരിച്ച പഞ്ചായത്തംഗം അഫ്‌സല്‍ സത്താറിന്‍റെ കുടുംബത്തിന്‌ ഒരു ലക്ഷം രൂപ ധനസഹായം നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
നാദാപുരത്ത് ഹര്‍ത്താല്‍ തുടങ്ങി
അഭയ‌: അന്വേഷണം തുടരണമെന്ന് കോടതി
കോഴിക്കോടിന്‌ ഹാട്രിക്‌ കിരീടം
ശബരിമലയില്‍ പണിമുടക്ക് നിരോധിക്കും
വിഴിഞ്ഞം: തല്‍സ്ഥിതി തുടരണം
നോയിഡയില്‍ മലയാളി വൈദികന് കുത്തേറ്റു
ജ്യോതിഷം
ദിവസഫലം - ഉല്ലാസയാത്രയ്ക്ക്‌ അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
അസിനോട് സല്‍മാന് പ്രണയം?
അസിന് മുംബൈയില്‍ പുതിയ വീടു വാങ്ങാനായി സല്‍മാനാണത്രേ എ ല്ലാ സഹായങ്ങളും ചെയ്തു കൊ...
ആക്ഷന്‍ ചിത്രങ്ങളോട്‌ വിട
ഹിന്ദി ‘ഗില്ലി’യില്‍ ദീപിക
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ഇന്ത്യയില്‍ കാര്‍, ബൈക്ക്‌ എന്നിവയുടെ വില്‍പ്പനയില്‍ ഗണ്യ മായ കുറവുണ്ടായതായി റിപ്പോര്‍ട്ട്. 2007 നവംബറിനെ അപേക്ഷിച്ച്‌ 2008 നവംബറില്‍...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...